Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightവിഗ് നിർമിക്കാൻ മുടി...

വിഗ് നിർമിക്കാൻ മുടി നൽകി പ്രണവും അമലും

text_fields
bookmark_border
വിഗ് നിർമിക്കാൻ മുടി നൽകി പ്രണവും അമലും
cancel

നീലേശ്വരം: മുടി നീട്ടിവളർത്തിയ നീലേശ്വരം ഓർച്ചയിലെ രണ്ടു യുവാക്കളായ പ്രണവും അമലും നാടിന്​ മാതൃകയാവുകയാണ്​. 2020 മാർച്ചിലാണ് ഇരുവരും അർബുദ രോഗികൾക്കായി മുടി വളർത്തൽ ആരംഭിച്ചത്.

നാട്ടുകാർ ഇവരെ മുടിയനായ പുത്രരെന്നു വിളിച്ച് കളിയാക്കിയെങ്കിലും ഇവർ ദൗത്യത്തിൽനിന്ന്​ പിന്മാറിയില്ല. 2021 ഏപ്രിലിൽ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കോട്ടപ്പുറത്തെ ബാർബർ ​േഷാപ്പിൽ എത്തി മുടി മുറിച്ചുമാറ്റി തൃശൂരിലെ മിറാക്കിൾ ചാരിറ്റബ്​ൾ അസോസിയേഷ‍​െൻറ ഹെയർ ബാങ്കിലേക്ക് കൊറിയർ വഴി അയച്ചുകൊടുത്തു.

ഇവരുടെ ഒരു വർഷത്തോളം നീട്ടിവളർത്തിയ മുടിക്ക് നാലു മീറ്ററോളം നീളം ഉണ്ടായിരുന്നു. പ്രണവും അമലും ഡി.വൈ.എഫ്.ഐ നീലേശ്വരം ഓർച്ച യൂനിറ്റ് അംഗങ്ങളാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeleswaramhair donation
News Summary - Pranav and Amal donated hair for cancer patients
Next Story