വീരമലക്കുന്നിലെ ശ്മശാനത്തിന്റെ മരണമുഖചിത്രം വരച്ച് സന്തോഷ് പള്ളിക്കര
text_fieldsനീലേശ്വരം: അനേകം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയായിരുന്ന ചെറുവത്തൂർ വീരമലക്കുന്ന് ദേശീയപാത വികസനത്തിന്റെ ഭാഗമായി തുരന്നെടുത്തപ്പോൾ മുകളിലുണ്ടായിരുന്ന ശ്മശാനം മലയുടെ മരണത്തോടൊപ്പംപോകാൻ കിടക്കുന്ന ചിത്രം വിസ്മയമായി. തുരന്നെടുത്ത കുന്നിൽ ശ്മശാനം ഏതുനിമിഷവും തകർന്ന് മരണമണി മുഴങ്ങുന്ന നിലയിലുള്ളതാണ് ചിത്രം. നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയം സംഘടിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അനുസ്മരണ ചടങ്ങായ വരസ്മൃതിയിൽ സന്തോഷ് പള്ളിക്കര വരച്ചതാണിത്.
ആർട്ടിസ്റ്റ് ശ്യാമ ശശി ഉദ്ഘാടനം ചെയ്തു. പ്രഫ.കെ.പി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.വി. രവീന്ദൻ, മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു. പ്രഭൻ നീലേശ്വരം, സതീ മനു, കെ. അജയകുമാർ, സനൽ ബങ്കളം, ഏറുമ്പുറം മുഹമ്മദ് എന്നീ കലാകാരൻമാരും ചിത്രങ്ങൾ വരച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.