മാലിന്യമുക്തം നവകേരളം; ഹരിതഭംഗിയിൽ നീലേശ്വരത്തെ വിദ്യാലയങ്ങൾ
text_fieldsനീലേശ്വരം: മാലിന്യമുക്തം നവകേരളത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.
നഗരസഭയിലെ 18 വിദ്യാലയങ്ങളിലും ശുചീകരണ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ ഗ്രേഡിങ് പരിത്നക്ക് ശേഷമാണ് വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്.
നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഹരിത വിദ്യാലയങ്ങളെ പ്രഖ്യാപിച്ച് സ്കൂളുകൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.പി. ലത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. ഭാർഗവി, കൗൺസിലർ ഇ. ഷജീർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൻ പി.വി. ദേവരാജൻ, എം.ഇ.സി. സെക്രട്ടറി ബി. നിഷ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി കെ. മനോജ് കുമാർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എ.കെ. പ്രകാശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.