മുസ്ലിം ലീഗ്–എസ്.ഡി.പി.െഎ സംഘർഷം; മൂന്നു പേർക്ക് പരിക്ക്
text_fieldsനീലേശ്വരം: നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്ലിംലീഗ് പ്രവർത്തകരും എസ്.ഡി.പി.ഐ പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്.
തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ മുസ്ലിം ലീഗ് ഓഫിസിനു മുന്നിലാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. മുസ്ലിം ലീഗ് പ്രവർത്തകരായ ജസീർ (32), പിതാവ് സലാം (70), എസ്.ഡി.പി.ഐ പ്രവർത്തകൻ മുബാറക് (29) എന്നിവർക്കാണ് പരിക്കേറ്റത്.
നടുവിൽ പള്ളിയിൽ നിന്ന് ജുമുഅ സമസ്കാരം കഴിഞ്ഞശേഷം വീട്ടിലേക്ക് പോകുന്നതിനിടയിൽ മുബാറക്കിെൻറ നേതൃത്വത്തിലുള്ള സംഘം ഒരു പ്രകോപനവുമില്ലാതെ തലക്കും മുഖത്തും ശക്തമായി അടിക്കുകയായിരുന്നുവെന്നും നഗരസഭ െതരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്കെതിരെ പ്രവർത്തിച്ചതിലുള്ള പ്രതികാരമാണ് ആക്രമണ കാരണമെന്നും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ കഴിയുന്ന മുസ്ലിം ലീഗ് പ്രവർത്തകർ പറഞ്ഞു.
എന്നാൽ തൈക്കടപ്പുറം സെൻറർ വാർഡിൽനിന്ന് എസ്.ഡി.പി.ഐ സ്ഥാനാർഥി വിജയിച്ചപ്പോൾ പരാജയപ്പെട്ടതിലുള്ള പ്രതികാരമായി മുസ്ലിം ലീഗ് പ്രവർത്തകർ എസ്.ഡി.പി.ഐ പ്രവർത്തകനെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നുവെന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ കഴിയുന്ന മുബാറക് പറഞ്ഞു.
തൈക്കടപ്പുറത്ത് അടിത്തറ ഇളക്കി മുസ്ലിം ലീഗ് പ്രവർത്തകർ കൂട്ടത്തോടെ എസ്.ഡി.പി.ഐയിൽ എത്തുമ്പോൾ വിറളിപൂണ്ട ലീഗ് പ്രവർത്തകർ അഴിഞ്ഞാടുകയാണെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ പ്രസിഡൻറ് ഷൗക്കത്തലി പറഞ്ഞു.
ലീഗ് അക്രമം അവസാനിപ്പിച്ച് തൈക്കടപ്പുറത്തെ സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും ഷൗക്കത്തലി പറഞ്ഞു. തീരദേശ മേഖലയുടെ സമാധാനത്തിനായി എസ്.ഡി.പി.ഐ സാന്നിധ്യം ഇല്ലാതാക്കുമെന്ന ലീഗ് വിലയിരുത്തലിനുള്ള പ്രകടമായ ഉദാഹരണമാണിതെന്നും തീരദേശ മേഖലയിലെ രാഷ്ട്രീയ മത ഐക്യവും സഹവർത്തിത്വവും നിലനിർത്താൻ മുഴുവൻ ജനങ്ങളും മുന്നോട്ടുവരണമെന്നും തൈക്കടപ്പുറം മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.