സ്മാർട്ട് അംഗൻവാടി അടഞ്ഞുതന്നെ
text_fieldsനീലേശ്വരം: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നീലേശ്വരം നഗരസഭയിലെ ആദ്യ സ്മാർട്ട് അംഗൻവാടി പ്രവർത്തനം ഇനിയും തുടങ്ങിയില്ല. എം. രാജഗോപാലൻ എം.എൽ.എയായിരുന്നു സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തത്. കോട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന് സമീപത്താണ് 24 ലക്ഷം ചെലവഴിച്ച് രണ്ടുനില കെട്ടിടം നിർമാണം പൂർത്തിയാക്കി 2024 മാർച്ച് 15ന് ഉദ്ഘാടനച്ചടങ്ങ് നടത്തിയത്. എന്നാൽ, കെട്ടിടത്തിന് ഇതുവരെയും വൈദ്യുതി ലഭിച്ചില്ല.
ജില്ല പഞ്ചായത്ത് അധികൃതർ നിർമാണം പൂർത്തിയാക്കിയശേഷം നീലേശ്വരം നഗരസഭ അധികൃതർക്ക് കെട്ടിടം കൈമാറിയില്ല. അനുവദിച്ച ഫണ്ടുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നം ഇതുവരെയും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
സംസ്ഥാന സർക്കാറിൽനിന്ന് അനുവദിച്ച ഫണ്ട് കിട്ടാത്തതുമൂലമാണ് സ്മാർട്ട് അംഗൻവാടി തുറക്കാതിരിക്കാൻ കാരണമെന്നാണ് പറയുന്നത്. 24 ലക്ഷമാണ് കെട്ടിടത്തിന് ചെലവഴിച്ചത്. ബുധനാഴ്ച ചേർന്ന കോട്ടപ്പുറം വാർഡ് സഭ യോഗത്തിൽ കെട്ടിടം തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.