സി.പി.എം സമ്മേളന പ്രചാരണത്തിന് ശ്രീനാരായണഗുരു ശിൽപം
text_fieldsനീലേശ്വരം: ജനുവരി 21, 22, 23 തീയതികളിൽ മടിക്കൈയിൽ നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിെന്റ പ്രചാരണ ഭാഗമായി നീലേശ്വരത്ത് ശ്രീനാരായണഗുരുവിെന്റ ശില്പം സ്ഥാപിച്ചു. നീലേശ്വരം സെന്റർ, പേരോൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ശില്പം സ്ഥാപിച്ചത്.
കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ടി.ജി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം. രാജൻ, നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.വി. ദാമോദരൻ, കെ. രാഘവൻ, കെ.പി. രവീന്ദ്രൻ, നീലേശ്വരം ലോക്കൽ സെക്രട്ടറി എ.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു പി.കെ. രതീഷ് സ്വാഗതം പറഞ്ഞു.
റിപ്പബ്ലിക് ദിനപരേഡിൽ ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം പ്രദർശിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. തുടർന്ന് ശ്രീനാരായണഗുരുവിന് അയിത്തം കൽപ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഗുരുവിന്റെ ഫ്ലോട്ടിന് നിലവാരമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.