Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightനീലേശ്വരത്തും...

നീലേശ്വരത്തും ബങ്കളത്തും തെരുവുനായ്ക്കളുടെ വിളയാട്ടം

text_fields
bookmark_border
stray dog-menace
cancel

നീ​ലേ​ശ്വ​രം: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം രൂ​ക്ഷ​മാ​യി. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ ബ​ങ്ക​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് തെ​രു​വുനാ​യ്ക്ക​ൾ അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്. ക​ക്കാ​ട്ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും നാ​യ്ക്കൂ​ട്ട​ങ്ങ​ൾ ഒ​രു പോ​ലെ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു.

ക​ക്കാ​ട്ട് സ്കൂ​ൾ പ​രി​സ​ര​ത്തും ടൗ​ണി​ലും പ​ത്തും പ​തി​ന​ഞ്ചും തെ​രു​വു​നാ​യ്ക്ക​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും കൂ​ട്ട​ത്തോ​ടെ ഓ​ടു​ക​യും കു​ട്ടി​ക​ൾ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​തു​പോ​ലെ നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ലും തെ​രു​വു​നാ​യ്ക്ക​ൾ ആ​ളു​ക​ളു​ടെ ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​വു​ക​യാ​ണ്.

നീ​ലേ​ശ്വ​രം എ​ൻ.​കെ.​ബി.​എം സ്കൂ​ൾ, തെ​രു റോ​ഡ്, ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം, ബ​സ്​ സ്റ്റാ​ൻ​ഡ്, പ​ടി​ഞ്ഞാ​റ്റം കൊ​ഴു​വ​ൽ വാ​യ​ന​ശാ​ല പ​രി​സ​രം, മ​ന്ദം​പു​റം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ത്ത​ളി​ൽ തെ​രു​വു​നാ​യ്ക്ക​ക്ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. രാ​വി​ലെ സ്കൂ​ൾ, മ​ദ്​​റ​സ, ട്യൂ​ഷ​ൻ സെ​ന്റ​റി​ൽ പോ​കു​ന്ന കു​ട്ടി​ക​ളും പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങു​ന്ന മു​തി​ർ​ന്ന​വ​രെ​യും അ​തി​ലു​പ​രി ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് നേ​രേ​യും നാ​യ്ക്ക​ളു​ടെ അ​ക്ര​മ സ്വ​ഭാ​വം കൂ​ടി​വ​രി​ക​യാ​ണ്. അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വു നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray dog menaceKasargod news
News Summary - Stray dogs menace-kasargod
Next Story