രോഗികൾക്ക് ദുരിതം: തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ല
text_fieldsനീലേശ്വരം: നഗരസഭയിലെ തീരദേശജനത ആശ്രയിക്കുന്ന നീലേശ്വരം തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദത്തിൽ ഡോക്ടറില്ല. രണ്ട് ഡോക്ടർമാർ ഇവിടെയുണ്ടെങ്കിലും ഒരാൾ നാളുകളായി അവധിയിലാണ്.
രണ്ടാമത്തെ ഡോക്ടറും ചൊവ്വാഴ്ച മുതൽ അവധിയിൽ പോയതോടെയാണ് ഇവിടെ ചികിസ തേടിയെത്തിയവർ വഴിയാധാരമായത്. 15 ദിവസത്തേക്കാണ് അവധി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വാർഡ് കൗൺസിലർ അൻവർ സാദിഖ് വേലിക്കോത്ത് ജില്ല മെഡിക്കൽ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു.
എന്നാൽ, രണ്ട് ഡോക്ടർമാരും അവധിയിൽ പോയതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയെക്കുറിച്ച് ഡി.എം.ഒക്കും അറിവൊന്നുമില്ലാത്ത സ്ഥിതിയാണ്. വിവരം ശ്രദ്ധയിൽ പെടുത്തിയതോടെ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താമെന്ന് ബന്ധപെട്ടവർ അറിയിച്ചു. അതേസമയം, ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർ ഇന്നും തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായാൽ പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
ഇവിടെ പുതുതായി പണിത കെട്ടിടം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം പഴയ കെട്ടിടത്തിൽ തന്നെയാണ്. നീലേശ്വരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ആശുപത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.