കവർച്ച നടത്തിയ പ്രതിയെ കണ്ടെത്തി
text_fieldsനീലേശ്വരം: പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ട് കവർച്ച കേസുകൾക്ക് തുമ്പാകുന്നു. പള്ളിക്കര പ്രദീപിന്റെയും കരിന്തളം തോളേനി മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പി. ലക്ഷ്മിയുടെയും വീടുകളിൽ കവർച്ച നടത്തിയതിനാണ് തുമ്പുണ്ടായത്.
ചീമേനി പൊലീസ് അറസ്റ്റ് ചെയ്ത കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡർ വളപ്പിലെ പി.എച്ച്. ആസിഫാണ് (21) രണ്ടു കവർച്ചക്ക് പിന്നിലെന്നും തിരിച്ചറിഞ്ഞു. രണ്ടു ദിവസം മുമ്പ് മറ്റൊരു മോഷണ കേസിൽ ആസിഫിനെ ചീമേനി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് പള്ളിക്കരയിലും കരിന്തളത്തും കവർച്ച നടത്തിയത് താനാണെന്ന് സമ്മതിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി നീലേശ്വരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
2022 ഡിസംബറിലാണ് പ്രദീപിന്റെ വീട്ടിൽ നിന്നും ഒന്നരപവൻ സ്വർണാഭരണവും ഒരു ലക്ഷം രൂപയും കവർച്ച ചെയ്തത്. പ്രദീപനും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്ത് പകൽനേരത്താണ് കവർച്ച നടത്തിയത്. ലക്ഷ്മിയുടെ വീട്ടിൽ നിന്നും മൂന്നര പവൻ സ്വർണാഭരണവും 20,000 രൂപയുമാണ് ആസിഫ് കവർച്ച ചെയ്തത്. പകലാണ് രണ്ട് കവർച്ചയും നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.