തൂക്കുപാലം അപകടാവസ്ഥയിൽ
text_fieldsനീലേശ്വരം: വെസ്റ്റ് എളേരി പഞ്ചായത്തിലെ മുക്കട പുഴയെയും കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാലിനെയും ബന്ധിപ്പിക്കുന്ന മുക്കട തൂക്കുപാലം അപകടാവസ്ഥയിൽ. പാലത്തിനായി സ്ഥാപിച്ച കമ്പികളെല്ലാം ഇളകി തുരുമ്പെടുക്കാൻ തുടങ്ങി. ഇതുമൂലം ഭീതിയോടെയാണ് നാട്ടുകാർ തൂക്കുപാലത്തിലൂടെ നടക്കുന്നത്.
ചായ്യോം, നീലേശ്വരം, കുമ്പളപ്പള്ളി, വരക്കാട്, കുന്നുംകൈ സ്കൂളുകളിലേക്ക് വിദ്യാർഥികൾക്ക് എത്തിപ്പെടാനും പ്രധാനപ്പെട്ട ടൗണുകളിലേക്ക് മുക്കട നിവാസികൾക്ക് ബസ് കയറാൻ പരപ്പച്ചാലിലേക്ക് എത്താനുമുള്ള ഏകമാർഗമാണ് ഈ പാലം. ഈ സഞ്ചാരമാർഗമില്ലെങ്കിൽ ഓട്ടോക്ക് പണം കൊടുത്ത് കിലോ മീറ്ററുകളോളം കുന്നുംകൈയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
2005ൽ കെ.പി. സതീഷ് ചന്ദ്രൻ എം.എൽ.എയാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇത്രയുംവർഷമായിട്ടും ഒരുവിധ അറ്റകുറ്റപ്പണിയും നടത്താൻ പഞ്ചായത്ത് അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതിന്റെ അരികിലെ ഇരുമ്പ് വലകൾ പോയതുകാരണം കുട്ടികളെ രക്ഷിതാക്കളാണ് മറുകരക്ക് എത്തിക്കുന്നത്. എത്രയുംവേഗം അടിയന്തരമായി തൂക്കുപാലത്തിെന്റ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.