ഇങ്കെ ഞാറുനടാൻ തമിഴ് പൊണ്ണുതാ...
text_fieldsനീലേശ്വരം: തമിഴ് പെൺകൊടിമാർ മലയാളിയുടെ വയലിൽ ഞാറുനടാൻ തുടങ്ങിയത് ആളുകൾക്ക് കൗതുകക്കാഴ്ചയായി. നിർമാണമേഖല ഉൾപ്പെടെയുള്ള തൊഴിലിടങ്ങളെല്ലാം അന്തർ സംസ്ഥാന തൊഴിലാളികൾ കീഴടക്കിയപ്പോൾ ഇപ്പോഴിതാ നെൽകൃഷിയും ഞങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ ഈ പെൺമക്കൾ.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ കിനാനൂർ, കീഴ്മാല എന്നീ പാടശേഖരത്തിലാണ് തമിഴ് തൊഴിലാളികൾ ഞാറുനട്ടത്. യുവതലമുറ കൃഷിയിൽനിന്ന് അകന്നതോടെ തൊഴിലാളികളെ കിട്ടാനില്ലാത്തതായിരുന്നു പല കർഷകർക്കും പ്രതിസന്ധിയായിരുന്നത്. നെൽകൃഷിക്കും അന്തർസംസ്ഥാന തൊഴിലാളികൾ എത്തുമ്പോൾ ഒരുവയലിന് നിശ്ചിത തുകനൽകി കരാറെടുത്താണ് ഇരുപതോളം പേരടങ്ങുന്ന സംഘം നാട്ടിപ്പണിയെടുക്കുന്നത്. മലയാളിക്ക് 15,000 രൂപ കൂലി വേണ്ടിടത്ത് തമിഴ് തൊഴിലാളികൾ 5000 രൂപക്ക് പണിയെടുക്കുമെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.