കരുവാച്ചേരി വളവിൽ ടാങ്കർ ലോറി മറിഞ്ഞു
text_fieldsനീലേശ്വരം കരുവാച്ചേരിയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ നിലയിൽ
നീലേശ്വരം: ദേശീയപാതയിലെ കരുവാച്ചേരി വളവിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവർമാരായ തമിഴ്നാട് സ്വദേശികളായ പാണ്ടി, വല്ലിച്ചാമി എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മംഗലാപുരത്തുനിന്ന് പുലർച്ചെ ഒരു മണിയോടെ പാചക വാതകം നിറച്ച് കണ്ണൂർ ഭാഗത്തേക്ക് പുറപ്പെട്ട ടാങ്കറാണ് പുലർച്ച അഞ്ചോടെ നീലേശ്വരം കരുവാച്ചേരി വളവിൽ മറിഞ്ഞത്. ടാങ്കറിെൻറ കാബിനിൽനിന്ന് ബുള്ളറ്റുമായി ബന്ധിപ്പിച്ച പ്ലേറ്റിെൻറ പിൻ ഊരിയതോടെ നിയന്ത്രണം വിട്ടാണ് ടാങ്കർ മറിഞ്ഞത്.
17,500 കിലോ പാചകവാതകമാണ് ഇതിലുള്ളത്. ജില്ല ഫയർ ഓഫിസർ എ.ടി. ഹരിദാസിെൻറ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫിസർ കെ.വി. പ്രഭാകരൻ, തൃക്കരിപ്പൂർ സ്റ്റേഷൻ ഒാഫിസർ ശ്രീനാഥ്, അഗ്നിരക്ഷാ സേനയെത്തി വാതക ചോർച്ച ഇെല്ലന്നു ഉറപ്പു വരുത്തി.
ഇതുമൂലം ദേശീയപാതയിൽ ഉച്ചക്ക് 12 വരെ ഗതാഗതം നിലച്ചു. തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന വളവാണ് കരുവാച്ചേരിയിലേത്. പൊലീസ് ഗതാഗതം കോട്ടപ്പുറം അചാഠതുരുത്തിപാലം വഴി തിരിച്ചുവിട്ടു. വളപട്ടണത്തു നിന്ന് ഖലാസികൾ എത്തിയ ശേഷം ആറു മണിക്കൂർ പ്രയത്നത്തിന് ശേഷമാണ് വിഛേദിച്ച ലോറിയിലേക്ക് ടാങ്കർ ഘടിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.