ക്ഷേത്രത്തിലെ ഭക്ഷണം; 125ഓളം പേർക്ക് ഭക്ഷ്യ വിഷബാധ
text_fieldsനീലേശ്വരം: പാലായിയിൽ തറവാട്ട് ക്ഷേത്രത്തിൽ തെയ്യം കെട്ടിനോടനുബന്ധിച്ച് ഭക്ഷണം കഴിച്ചവർക്ക് വിഷബാധയേറ്റു. 60 പേർ നീലേശ്വരം താലൂക്ക് ആശുപത്രി, തേജസ്വനി, എൻ.കെ.ബി.എം. എന്നീ ആശുപത്രികളിൽ ചികിത്സ തേടി.
ആരുടെയും നില ഗുരുതരമല്ല. നഗരസഭ പാലായി വാർഡ് കൗൺസിലർ വി.വി. ശ്രീജ, ടി.കെ. ദിജിന(34) മകൾ കെ.എസ്. സാദിക(11), എൻ. കിരൺ(11), പൗർണമി സുനിൽ(9) പാലായി, വാർഡ് കൗൺസിലർ വി.വി. സതി, പി. അനിഹ(10), ഐ.ടി. വിദ്യാർഥി അഭിരാം പള്ളിക്കര(19), അഷിത പാലാത്തടം (18), കെ. നേഹ(15), ധ്യാൻ കൃഷ്ണ(6), ശ്രീദേവി പാലായി(65), കെ.കെ. നാരായണി പാലായി(68), ശ്രീതു ദേവ് (6), കെ. കാർത്തിക്(14), ആദിത്യൻ(17), ആര്യ വിനോദ്(11), അഭിനവ് ഹരിദാസ്(19) എന്നിവരടക്കമുളള 125 ഓളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ യിലുള്ളത്.
ഭക്ഷണം കഴിച്ചവർക്ക് വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്.
ക്ഷേത്ര പരിസരത്ത് വിൽപന നടത്തിയ ഐസ്, ഐസ്ക്രീം എന്നിവ കഴിച്ചാണെന്നാണ് ആദ്യം സംശയം ഉയർന്നത്. പിന്നീട് ഭക്ഷണം കഴിച്ച പ്രായഭേദമന്യേ എല്ലാവർക്കും തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടതോടെയാണ് എല്ലാവരും ചികിത്സ തേടിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വരെ എം. രാജഗോപാലൻ എം.എൽ.എ, നഗരസഭ കൗൺസിലർമാർ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.