തൈക്കടപ്പുറം കയർ വ്യവസായ സംഘം തെരഞ്ഞെടുപ്പ്; കോൺഗ്രസിന് എതിരില്ല
text_fieldsനീലേശ്വരം: 20 വർഷംമുമ്പ് നിലച്ചുപോയ തൈക്കടപ്പുറം കയർ വ്യവസായ സഹകരണ സംഘത്തിലേക്ക് 2022-27 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. കോൺഗ്രസ് അനുകൂല പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഏഴംഗ ഭരണസമിതിയാണ് നിലവിൽ വന്നത്. കയർ ഇൻസ്പെക്ടർ മഞ്ജുഷ അധ്യക്ഷത വഹിച്ചു.
കെ.വി. ഗംഗാധരൻ (പ്രസി.), കെ. കരുണാകരൻ (സെക്ര.), പി.വി. സുശീല (വൈസ് പ്രസി.), എം.വി. ഗംഗാധരൻ, എം.വി. മാധവി, ഒ. മാധവി എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. തൈക്കടപ്പുറത്തെ പ്രധാന തൊഴിൽ മേഖലയായിരുന്നു കയർ വ്യവസായം. നൂറിലധികം തൊഴിലാളികൾ അന്ന് കയർ വ്യവസായത്തിലൂടെ ഉപജീവനം നടത്തിയവരായിരുന്നു. പക്ഷേ, വർഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു തൈക്കടപ്പുറത്തെ സംഘം ഓഫിസ്. കയർ മേഖലയിലെ തൊഴിൽ പ്രതിസന്ധി നാട്ടുകാരെ ഈ മേഖലയിൽനിന്നും അകറ്റുകയായിരുന്നു.
വർഷങ്ങൾക്കിപ്പുറം തൈക്കടപ്പുറത്തിന് വലിയ തൊഴിൽസാധ്യത മുന്നിൽക്കണ്ട് സംഘം പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് തൈക്കടപ്പുറം സി.യു.സി രൂപവത്കരണ യോഗങ്ങളിൽ ചർച്ച വന്നതോടെയാണ് തുടർപ്രവർത്തനങ്ങൾക്ക് ജീവൻവെച്ചത്. വിഷയം ഏറ്റെടുത്ത് തൈക്കടപ്പുറം കോൺഗ്രസ് പത്താം ബൂത്ത് കമ്മിറ്റി കയർ വ്യവസായ സംഘത്തിെൻറ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് ജീവൻവെപ്പിക്കുകയായിരുന്നു. നാടിന് ഗുണകരമാകുന്ന രീതിയിൽ സംഘത്തിെൻറ പ്രവർത്തനം ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്ന് ഭരണസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.