കരയിൽ വിരിയിച്ച കടലാമക്കുഞ്ഞുങ്ങൾ കടലിന്റെ മടിത്തട്ടിലേക്ക് നീന്തി
text_fieldsനീലേശ്വരം: തൈക്കടപ്പുറം നെയ്തൽ ഹാച്ചറിയിൽ ഈ വർഷത്തെ, ആദ്യ കടലാമക്കൂടിൽനിന്ന് വിരിയിച്ച 94 ആമക്കുഞ്ഞുങ്ങൾ കടലിലേക്ക് യാത്രയായി.
കഴിഞ്ഞ 21 വർഷമായി നെയ്തൽ ഒലിവ് റിഡ്ലി വിഭാഗത്തിൽപെട്ട കടലാമകളുടെ സംരക്ഷണത്തിൽ സംസ്ഥാനത്തുതന്നെ നേതൃത്വം നൽകുകയാണ്. കണ്ണൂർ-കാസർകോട് ജില്ലയിൽ തീരത്തടിയുന്ന പരിക്കേറ്റ കടലാമകൾക്കും കടൽ പക്ഷികൾക്കുമുള്ള അഭയകേന്ദ്രം നവീകരിക്കാനുള്ള ശ്രമത്തിലാണ് നെയ്തൽ.
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ. ബാബു, ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. അഷറഫ്, സോഷ്യൽ ഫോറസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി. പ്രഭാകരൻ, തീരദേശ പൊലീസ് എ.എസ്.ഐ വി.വി. സന്തോഷ്, നെയ്തൽ പ്രവർത്തകരായ പ്രവീൺകുമാർ, സുധീർ കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.