ചോറൂണിന് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; ആറു പേർക്ക് പരിക്ക്
text_fieldsനീലേശ്വരം: കുഞ്ഞിന്റെ ചോറൂണിന് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട സ്കൂട്ടറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ നീലേശ്വരം ചായ്യോത്ത് -അരയാക്കടവ് റോഡിലെ പെന്ഷന്മുക്കിലാണ് അപകടം നടന്നത്. അപകടത്തില്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സംദേശികളായ കുഞ്ഞമ്പുനായര്‍ (82), ഭാര്യ ഭാര്‍ഗവി (62), മകന് പ്രശാന്ത് (42), ഭാര്യ മേഘ (30), സ്കൂട്ടര്‍ യാത്രക്കാരായ സുധീഷ് (22), ഗോകുല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച സ്ക്വാഡ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട് തകരാര്‍ നന്നാക്കുകയായിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടൻ തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്‍ഗവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സുധീഷും ഗോകുലും സഞ്ചരിച്ച സ്കൂട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി നന്നാക്കുന്നതിനിടയിലാണ് കാര്‍ സ്കൂട്ടറിലിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.