ചെറുപ്പക്കോട് കടവിൽ നടപ്പാലം പൂർത്തിയായി
text_fieldsനീലേശ്വരം: കടത്ത് തോണിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞ ഇരുകരകളിലെ ജനങ്ങൾക്ക് ആശ്വാസമായി നടപ്പാലം നിർമാണം പൂർത്തിയി. കിനാനൂർ കരിന്തളം പഞ്ചായത്തിനെയും കയ്യൂർ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ചെറുപ്പക്കോട് കടവിൽ ഇരുകരകളിലെയും ജനങ്ങളുടെ ശ്രമഫലമായാണ് താൽക്കാലിക നടപ്പാലം പൂർത്തീകരിച്ചത് കടത്തുതോണിയിൽ ഇരുകരകളും താണ്ടിയിരുന്ന കാലത്ത് നിരവധി തോണിയപകടങ്ങൾ സംഭവിച്ചിരുന്നു. ചീമേനി എൻജിനീയറിങ് കൊളജ്, ഹയർ സെക്കൻഡറി സ്കൂൾ, പള്ളിപ്പറ അപ്ലൈഡ് സയൻസ് കോളജ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളടക്കം നിത്യേന നൂറ് കണക്കിനാളുകൾ പയ്യന്നൂർ, നീലേശ്വരം, ടൗണുകളിൽ ഇനി എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കും. നടപാലത്തിനാവശ്യമായ മുഴുവൻ സാധന സാമഗ്രികളും ഇരു കരകളിലെയും ആളുകൾ സൗജന്യമായി നൽകിയതാണ്. ഒരു മാസക്കാലത്തെ കഠിനപ്രയത്നത്തിൽ 100 മീറ്റർ നീളത്തിലാണ് നടപ്പാലം നിർമിച്ചത്. നിർമാണത്തിന് ചെലവായ മൂന്ന് ലക്ഷം രൂപയും നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്തതാണ് . കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി റോഡ് പാലത്തിന് അനുമതി ലഭിച്ചെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം ലഭിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ അനുമതി ലഭിക്കാത്തത് ഇവിടത്തുകാരുടെ യാത്രാദുരിതത്തിന് പരിഹാരമാകാതെ കിടക്കുന്നത്. 2024 ജനുവരിയിൽ പുലിയന്നൂർ പുതിയറയക്കാൽ ഭഗവതി ക്ഷേത്രത്തിൽ മൂവാണ്ട് കളിയാട്ടം വടക്കെ പുലിയന്നൂർ വയലിൽ ഏപ്രിൽ 6, 7 ന് ഇരുപത്താറ് വർഷങ്ങൾക്കുശേഷം നടക്കുന്ന ഒറ്റക്കോല മഹോത്സവം ഇതൂലം സുഗമമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.