കൈയിൽനിന്ന് പണമെടുത്ത് തകർന്ന പാലം നന്നാക്കിയ മുൻ കൗൺസിലർക്ക് 10 വർഷം കഴിഞ്ഞിട്ടും പണം നൽകിയില്ല
text_fieldsനീലേശ്വരം: സ്വന്തം വാർഡിെൻറ വികസനത്തിന് കൈയിൽനിന്ന് പണം ചെലവഴിച്ച കടിഞ്ഞിമൂല വാർഡ് മുൻ സി.പി.എം കൗൺസിലർ കെ.വി. അമ്പാടിക്ക് നഗരസഭ വാഗ്ദാനം നൽകിയ പണം നൽകാത്തത് വീണ്ടും വിവാദത്തിലേക്ക്.
കടിഞ്ഞിമൂല മാട്ടുമ്മൽ നടപ്പാലം തകർന്നുവീണപ്പോൾ 2010ലെ നഗരസഭ ഭരിച്ച സി.പി.എം ചെയർപേഴ്സനും ഇപ്പോഴത്തെ വൈസ് ചെയർപേഴ്സനുമായ വി. ഗൗരിയുടെ ഭരണസമിതിയാണ് പാലം നന്നാക്കിയാൽ ഫണ്ട് അനുവദിക്കാമെന്നു പറഞ്ഞത്. ഇതുപ്രകാരം പാലം അറ്റകുറ്റപ്പണി ചെയ്യുമ്പോൾ ആളുകളെ മറുകരയിലെത്തിക്കാൻ കൂലിക്ക് തോണി ഏർപ്പാടാക്കി സ്വന്തം കീശയിൽനിന്ന് അമ്പാടി പണം നൽകി. പിന്നീട് തകർന്ന മാട്ടുമ്മൽ നടപ്പാലം സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.
ഇതിനെല്ലാം ചെലവായ 1,59,700 രൂപയാണ് അമ്പാടിക്ക് കിട്ടാനുള്ളത്. 10 വർഷം നഗരസഭ ഭരിച്ച സി.പി.എം ഭരണസമിതി അതേ പാർട്ടിയിലെ കൗൺസിലറോട് കാണിച്ച വഞ്ചന പൊറുക്കാൻ പറ്റാത്തതാണെന്ന് പാർട്ടി പ്രവർത്തകർതന്നെ പറയുന്നു. നീലേശ്വരം നിടുങ്കണ്ടയിൽ കുമ്മായ കമ്പനി നടത്തുകയാണ് ഈ മുൻ നഗരസഭ കൗൺസിലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.