മോട്ടോർ തുരുമ്പെടുത്ത് നശിച്ചു
text_fieldsനീലേശ്വരം: ലക്ഷങ്ങൾ ചെലവഴിച്ച് കൊട്ടിഘോഷിച്ച് ആരംഭിച്ച ജലനിധി പദ്ധതി 12 വർഷത്തിലധികമായി പ്രയോജനമൊന്നുമില്ലാതെ കിടക്കുന്നു. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം അഴിത്തലയിൽ സ്ഥാപിച്ച ജലനിധിയാണ് നശിക്കുന്നത്.
ഇതിനായി നിർമിച്ച കുടിവെള്ള ടാങ്ക്, കിണർ, മോട്ടോർ, പ്രത്യേകം തയാറാക്കിയ ട്രാൻസ്ഫോമർ എന്നിവ തുരുമ്പെടുത്ത് നശിച്ചു. ഗ്രാമീണ ശുദ്ധജല വിതരണത്തിനായുള്ള ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഴിത്തലയിൽ പദ്ധതി ആരംഭിച്ചത്. കടൽ ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ള പൈപ്പുവഴി ഓരോവീട്ടിലും കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം.
ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്തെ ആദ്യ പദ്ധതിയാണിത്. 90 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി നിർമാണം പൂർത്തിയാക്കി ഒരു വർഷം അഴിഞ്ഞലയിലെ 140 കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം വീട്ടുമുറ്റത്ത് പൈപ്പിൽ ലഭിച്ചിരുന്നു.
പിന്നീട് മോട്ടോർ തകരാറിലായശേഷം അധികൃതർ തിരിഞ്ഞുനോക്കാത്തതിനാൽ കുടിവെള്ളവിതരണം നിലച്ചു. പദ്ധതിയുടെ നടത്തിപ്പിനായി ഒരു കുടുംബത്തിൽനിന്ന് 1500 രൂപ വീതം കമ്മിറ്റി വാങ്ങിയിരുന്നു. അഴിത്തല കടൽ തീരപ്രദേശമായതിനാൽ ഇവിടെ കിണറിൽ ഉപ്പുവെള്ളമാണ് ലഭിച്ചിരുന്നത്. അഴിത്തലക്കാർക്ക് വേനലിലും മഴക്കാലത്തും കുടിവെള്ളം കിട്ടാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.