Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഒമ്പതാം ക്ലാസുകാരിയുടെ...

ഒമ്പതാം ക്ലാസുകാരിയുടെ കൗതുകം പൂവിട്ടു; കുടുംബത്തി‍െൻറ പ്രതീക്ഷയും

text_fields
bookmark_border
ഒമ്പതാം ക്ലാസുകാരിയുടെ കൗതുകം പൂവിട്ടു; കുടുംബത്തി‍െൻറ പ്രതീക്ഷയും
cancel
camera_alt

സരയു സന്തോഷ് വീട്ടുമുറ്റത്തെ ചെടികൾക്കൊപ്പം

നീ​ലേ​ശ്വ​രം: ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി അ​വ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം​കൊ​ണ്ട് കു​ടും​ബ​ത്തി​െൻറ ചെ​ല​വു​ക​ൾ വ​ഹി​ക്കു​ക​യും വീ​ടി‍െൻറ വാ​യ്​​പ തി​രി​ച്ച​ട​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഈ​സ്​​റ്റ്​ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റാ​രി​ക്കാ​ൽ ത​വ​ള​ക്കു​ണ്ട് സ്വ​ദേ​ശി​യാ​യ സ​ര​യു സ​ന്തോ​ഷ് എ​ന്ന ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി. ലോ​ക്ഡൗ​ൺ കാ​ല​ത്ത് 90ല​ധി​കം വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​ത്തു​മ​ണി​പ്പൂ​ക്ക​ൾ വി​രി​യി​ച്ചെ​ടു​ത്ത ഈ ​കൊ​ച്ചു​മി​ടു​ക്കി ഇ​പ്പോ​ൾ 400ല​ധി​കം ഇ​ന​ത്തി​ലു​ള്ള വൈ​വി​ധ്യ​ങ്ങ​ളാ​യ ചെ​ടി​ക​ളാ​ണ് വീ​ട്ടു​മു​റ്റ​ത്ത് വി​ൽ​പ​ന​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ചെ​റു​പു​ഴ സെ​ന്‍റ്​ മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ സ​ര​യു. കൗ​തു​ക​മെ​ന്ന നി​ല​യി​ലാ​ണ്​ പൂ​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ആ​ദ്യം പ​ത്തു​മ​ണി​പ്പൂ​ക്ക​ളാ​യി​രു​ന്നു പ​രി​പാ​ലി​ച്ച​ത്. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ്​ വി​ത്തു​ക​ളും തൈ​ക​ളു​മെ​ല്ലാം എ​ത്തി​ച്ച​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ര​യു​വി‍െൻറ ചെ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തോ​ടെ ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്ന്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചെ​ടി​ക​ൾ വാ​ങ്ങാ​നെ​ത്തി​ത്തു​ട​ങ്ങി. ഇ​തോ​ടെ ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന് വ​രു​മാ​ന​മാ​ർ​ഗ​മാ​വു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ഒ​ട്ടേ​റെ പേ​ർ സ​ര​യു​വി‍െൻറ ചെ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newssarayu
News Summary - The ninth-grader's curiosity blossomed; And family expectations
Next Story