തെരുവുവിളക്ക് കത്തുന്നില്ല; മൊബൈൽ വെളിച്ചവുമായി കൗൺസിലർ
text_fieldsനീലേശ്വരം: മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തൈക്കടപ്പുറത്ത് തെരുവുവിളക്കുകൾ കത്തുന്നില്ല.
നഗരസഭ കൗൺസിൽ യോഗത്തിലും മറ്റ് സന്ദർഭങ്ങളിലും വാർഡ് കൗൺസിലർ ആവശ്യം ഉന്നയിച്ചിട്ടും നഗരസഭ അധികൃതർ ചെവിക്കൊണ്ടില്ല. ഇതിനെതിരെ തൈക്കടപ്പുറം സീറോഡ് വാർഡ് കൗൺസിലർ പ്രതിഷേധിച്ചു.
റോഡിൽ കൂടി നടന്നുപോകുന്ന നാട്ടുകാർക്ക് മൊബൈൽ ഫോണിലെ ടോർച്ച് വെളിച്ചം നൽകിയാണ് വാർഡ് കൗൺസിലർ അൻവർ സാദിക്ക് പ്രതിഷേധമറിയിച്ചത്. തൈക്കടപ്പുറം കുടുംബാരോഗ്യകേന്ദ്രം ഉൾപ്പെടുന്ന തീരദേശ റോഡിലാണ് മാസങ്ങളായി തെരുവുവിളക്കുകൾ കത്താത്തത്. പുലർച്ചെ കടലിൽ മീൻ പിടിക്കാൻ പോകുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
റോഡിൽ വെളിച്ചമില്ലാത്തതിനാൽ തെരുവുനായ്ക്കളുടെ ശല്യവും സഹിച്ചാണ് മീൻപിടുത്തക്കാർ വള്ളം കെട്ടിയ സ്ഥലത്തേക്ക് പോകുന്നത്. തെരുവുവിളക്ക് അണഞ്ഞിട്ടും പകരം, സംവിധാനമൊരുക്കാനും നഗരസഭ അധികൃതർ തയാറാകുന്നില്ല. വാർഡുകളിൽ ജനങ്ങളെ സംഘടിപ്പിച്ച് സമരപരമ്പര സംഘടിപ്പിക്കാനും കൗൺസിലർമാർ ഒരുങ്ങുകയാണ്. ഏതാനും മാസങ്ങളായി തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.