ശുചിമുറിനാറ്റം സഹിച്ച് മടുത്ത് നീലേശ്വരത്തെ ട്രെയിൻ യാത്രക്കാർ
text_fieldsനീലേശ്വരം: വൃത്തിഹീനമായ ശുചിമുറിയിലെ നാറ്റം സഹിക്കാനാവാതെ നീലേശ്വരത്തെ ട്രെയിൻ യാത്രക്കാർ. ശുചിമുറി മാത്രമല്ല, പ്ലാറ്റ് ഫോമും പരിസരവും ശുചീകരണമില്ലാതെ വൃത്തിഹീനമായി കിടക്കുകയാണ്. ശുചീകരണ തൊഴിലാളികളുടെ അഭാവമാണ് സ്റ്റേഷൻ പ്ലാറ്റ് ഫോം മാലിന്യകേന്ദ്രമാകാൻ കാരണം. യാത്രക്കാർക്ക് ഒന്ന് മൂത്രശങ്ക തീർക്കണമെങ്കിൽ മൂക്കുപൊത്തി മാത്രമേ കാര്യം സാധിക്കാൻ പറ്റുള്ളൂ. ഇവിടെ വെള്ളമില്ലാത്തതും ദുർഗന്ധത്തിന് കാരണമാകുന്നു.
യാത്രക്കാർതന്നെ പ്ലാസ്റ്റിക് കുപ്പികളും മറ്റും ഉപയോഗിച്ചശേഷം ഇവിടെ തളളുകയാണ്. പ്ലാറ്റ് ഫോമിൽ ട്രെയിൻ കാത്തിരിക്കുമ്പോൾ ദുർഗന്ധം സഹിച്ചാണ് നിൽക്കേണ്ടിവരുന്നത്. ജില്ലയിൽ റെയിൽവേക്ക് ഏറ്റവും കൂടുതൽ ഭൂമിയുള്ളത് നീലേശ്വരത്ത് മാത്രമാണ്. എന്നാൽ, അതിനുതക്ക വികസനപ്രവർത്തനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല. യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചിട്ടും പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ റെയിൽവേ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.