റോഡുണ്ട്, ബസെവിടെ?
text_fieldsനീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ മുക്കടയിൽനിന്ന് പാറക്കോൽ വഴി കണിയാടവരെ തീരദേശ റോഡ് യാഥാർഥ്യമായിട്ടും തീരദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായില്ല. ഇത്രയും കാലം റോഡില്ലാത്ത അവസ്ഥയായിരുന്നു.
എന്നാൽ, റോഡ് ലക്ഷ്യം കണ്ടിട്ടും വാഹനയാത്ര ഇന്നും അപ്രാപ്യമാണ്. മുക്കട, കുണ്ടൂർ, പുല്ലാഞ്ഞിയോട്ട്, വടക്കെ പുലിയന്നൂർ, ചെറുപ്പക്കോട്, മനയം കോട്, തളിയമ്മാട അണ്ടോൾ, കാവു തിയോട്ട്, മെട്ടക്കുന്ന്, വേളൂർ, പാലാട്ടരചാറക്കോൽ, കീഴ് മാല മണ്ടം വളപ്പ്, കിനാനൂർ - കോളിക്കാൽ അരയാക്കടവ്, കണിയാട പ്രദേശങ്ങളിലുള്ളവർക്ക് ഇന്നും ആശ്രയം കാൽനടയാത്ര തന്നെയാണ്.
വലിയ കയറ്റം കയറി കിലോമീറ്ററുകൾ നടന്നാലേ നീലേശ്വരം - ചിറ്റാരിക്കാൽ റോഡിലെ കാലിച്ചാമരം, കോയിത്തട്ട, കരിന്തളം. തോളെനി തലയടുക്കം, കൊല്ലമ്പാറ, കിനാനൂർ റോഡ്, ചോയ്യങ്കോട്, നരിമാളം, ചായ്യോം എന്നിവിടങ്ങളിൽ എത്തുകയുള്ളൂ. വിദ്യാഥികൾ, ജീവനക്കാർ. തൊഴിലാളികൾ. കർഷകർ ഇപ്പോഴും കാൽനടയായി നൂറും നുറ്റമ്പതും രൂപ കൊടുത്ത് ഓട്ടോറിക്ഷയിലും മറ്റുമാണ് പുറംലോകവുമായി ബന്ധപ്പെടുന്നത്.
കാർഷികവിളകൾ വ്യാപാര കേന്ദ്രങ്ങളിലെത്തിക്കാനും നന്നേ പ്രയാസം നേരിടുന്നു. മുമ്പ് തേജസ്വിനിപ്പുഴയിലൂടെ യഥേഷ്ടം ബോട്ടുകളും ചീനകളും സർവിസ് നടത്തിയിരുന്നു. ഇത് കർഷകർക്ക് ഏറെ ഗുണം ചെയ്തിരുന്നു. കാർഷിക വിളകൾ വ്യാപാരകേന്ദ്രങ്ങളിലേക്കും തിരിച്ചും വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും കൊണ്ട് വരാനും ഏറെ ഉപകരിച്ചിരുന്നു.
അരയാക്കടവിലൂടെ അത്യാവശ്യം ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും മുക്കടയിലൂടെ ബസ് ഓടുന്നില്ല. മുക്കടയിൽനിന്ന് നീലേശ്വരത്തേക്ക് എത്തുന്ന ദൂരം കൊണ്ട് ചീമേനി വഴി പയ്യന്നൂരിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും. മലയോര മേഖലയിൽനിന്ന് പയ്യന്നൂർ പറശ്ശിനിക്കടവ് കണ്ണൂർ ഭാഗങ്ങളിലേക്ക് പോകാനും എളുപ്പമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.