വില്ലേജ് ഓഫിസിൽ വെള്ളമില്ല; നെട്ടോട്ടമോടി ജീവനക്കാർ
text_fieldsനീലേശ്വരം: പേരോൽ വില്ലേജ് ഓഫിസിൽ കുടിവെള്ളമില്ലാതെ ജീവനക്കാർ വലയുന്നു. നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സമീപത്ത് വള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിലാണ് വെള്ളമില്ലാതെ ജീവനക്കാർ ദുരിതമനുഭവിക്കുന്നത്. ഇടത്തോട് റോഡ് മെക്കാഡം ടാറിങ് ചെയ്യുന്നതിന്റെ ഭാഗമായി വെള്ളത്തിന്റെ പൈപ്പ് ലൈൻ പൊട്ടിയതോടെയാണ് ഓഫിസിലേക്കുള്ള കുടിവെള്ളം മുടങ്ങിയത്. കുടിവെള്ളം പുനഃസ്ഥാപിക്കാൻ വില്ലേജ് ഓഫിസർ വാട്ടർ അതോറിറ്റിക്ക് അപേക്ഷ നൽകിയിട്ട് നാലു മാസത്തോളമായെങ്കിലും നടപടിയുണ്ടായിട്ടില്ല.
സമീപത്തെ ഐ.ടി.സി പരിസരത്തു നിന്നാണ് വില്ലേജ് ഓഫിസിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. റോഡ് മെക്കാഡം ടാറിങ് ചെയ്യുന്നതിന്റെ പ്രവൃത്തിക്കിടെ കുടിവെള്ള പൈപ്പ് പൊട്ടുകയും ചെയ്തു. കുടിവെള്ള പൈപ്പുള്ള സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കിയാൽ മാത്രമേ കണക്ഷൻ കൊടുക്കാൻ പറ്റുകയുള്ളൂവെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. എന്നാൽ, മറ്റൊരു സർക്കാർ ഓഫിസ് പരിധിയിലുള്ള മണ്ണ് നീക്കാൻ വില്ലേജ് അധികൃതർക്ക് സർക്കാർ മാനദണ്ഡം അനുവദിക്കുന്നുമില്ല. നാലു മാസമായി ഓഫിസിലെ പാർട്ട് ടൈം ജീവനക്കാരൻ തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നാണ് വില്ലേജ് ഓഫിസിലേക്ക് വെള്ളം കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.