Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഈ ദമ്പതികൾ...

ഈ ദമ്പതികൾ വോട്ടുതേടുന്ന തിരക്കിലാണ്

text_fields
bookmark_border
ഈ ദമ്പതികൾ വോട്ടുതേടുന്ന തിരക്കിലാണ്
cancel

നീലേശ്വരം: ആദ്യ നീലേശ്വരം നഗരസഭയിൽ സ്​ഥാനാർഥികളായ ഈ ദമ്പതികൾ വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തേക്ക്. തൈക്കടപ്പുറം മുപ്പതിൽ കണ്ടത്തെ ടി.വി. ഉമേശനും ഭാര്യ കെ. രേണുകയുമാണ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച് സ്​ഥാനാർഥിത്വം വീട്ടുകാര്യമാക്കുന്നത്.

നീലേശ്വരം നഗരസഭ യു.ഡി.എഫ് സ്​ഥാനാർഥികളാണ് ഈ ദമ്പതികൾ. നഗരസഭ വാർഡ് അഞ്ച് ചിറപ്പുറത്ത് ഉമേശൻ മത്സരിക്കുമ്പോൾ ഭാര്യ രേണുക വാർഡ് 31 കണിചിറയിൽ ജനവിധി തേടുന്നു. ഉമശൻ സി.എം.പി (സി.പി.ജോൺ) ജില്ല ജോ. സെക്രട്ടറി കൂടിയാണ്. മുൻ കണ്ണൂർ കെൽട്രോൺ ഫുട്ബാൾ-കേരള ഫുട്ബാൾ ടീമംഗമായിരുന്നു. സി.എം.പി മഹിള ഫെഡറേഷ​െൻറ ജില്ല കമ്മിറ്റി അംഗമാണ് രേണുക. ഇരുവരും വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു.

ചിറപ്പുറം വാർഡിൽ ഉമേശ​െൻറ എതിരാളി മുൻ നഗരസഭ വിദ്യാഭ്യാസ സ്​ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫിയാണ്. കണിച്ചിറ വാർഡിൽ രേണുക മുൻ വാർഡ് കൗൺസിലർ കെ. പ്രീതക്കെതിരെയാണ് മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election 2020
News Summary - this couple is busy in vote seeking
Next Story