പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ടിപ്പർ ലോറി ഡ്രൈവർ അറസ്റ്റിൽ
text_fieldsനീലേശ്വരം: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ടിപ്പര്‍ ഡ്രൈവറായ യുവാവിനെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു.
മടിക്കൈ എരിക്കുളം കുഞ്ഞിപ്പള്ളത്തെ ഗോപിയുടെ മകന് ഹരിനാഥിനെയാണ് (23) നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടർ കെ.പി. ശ്രീഹരിയും സംഘവും അറസ്റ്റുചെയ്തത്.
പെരിയ പഞ്ചായത്തിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വാഹനത്തിൽ കൊണ്ടുപോയി പലയിടങ്ങളില്‍വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തപ്പോഴാണ്, പലദിവസങ്ങളിലും ഹരിനാഥ് വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളില്‍വെച്ച് മാനഭംഗത്തിനിരയാക്കിയതായി വെളിപ്പെടുത്തിയത്. ടിപ്പര്‍ ലോറിയിലെ ജോലിക്കിടയിലാണ് ഹരിനാഥ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്.
തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അറസ്റ്റിലായ ഹരിനാഥ് പൊലീസിനോട് പറഞ്ഞു.
എന്നാല്‍, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.