ഗതാഗത ക്രമീകരണം കർശനമാക്കി
text_fieldsനീലേശ്വരം: രണ്ടുദിവസം പാളിയ നഗരത്തിലെ ഗതാഗതക്രമീകരണം വീണ്ടും കർശനമാക്കി നീലേശ്വരം നഗരസഭ.കഴിഞ്ഞ ശനിയാഴ്ച്ച ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗമാണ് ഞായറാഴ്ച മുതൽ ഗതാഗത ക്രമീകരണം നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ, ഞായറാഴ്ച പൂർണമായും തിങ്കൾ ഉച്ചക്കുശേഷവും ട്രാഫിക് ക്രമീകരണം പാടെ താളംതെറ്റിയിരുന്നു. ‘മാധ്യമം’വാർത്തയെതുടർന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നതോടെ പൊലീസിനോട് ട്രാഫിക് ക്രമീകരണം നടപ്പാക്കാൻ നഗരസഭ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് മെയിൻ ബസാർ ജങ്ഷനിൽ ട്രാഫിക് നിയന്ത്രിക്കാൻ ഒരു ഹോംഗാർഡിനെ നിയമിച്ചു. ഇതോടെ ചൊവ്വാഴ്ച രാവിലെ മുതൽ ബസുകൾ ബസാറിൽനിന്ന് തളിയിലമ്പലം റോഡ് വഴി താൽകാലിക ബസ് സ്റ്റാൻഡിലേക്ക് സർവിസ് നടത്തി. തുടർന്ന് രാജാ റോഡ് വഴി ഹൈവേയിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ഗതാഗതം സുഗമമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.