പള്ളിക്കര മേൽപാലത്തിലൂടെ പുതുവർഷത്തിൽ യാത്ര
text_fieldsനീലേശ്വരം: റെയിൽവേ പാളത്തിന്റെ ഇരുഭാഗങ്ങളിൽ നിർമിച്ച തൂണുകൾക്കു മുകളിൽ ഗർഡർ സ്ഥാപിക്കൽ പൂർത്തിയായാൽ പുതുവർഷത്തിൽ തന്നെ പള്ളിക്കര മേൽപാലത്തിലൂടെ വാഹനയാത്ര ചെയ്യാം. പള്ളിക്കര മേൽപാലത്തിന്റെ നിർമാണജോലികൾ മുഴുവൻ പൂർത്തിയായിട്ടും ഗർഡർ സ്ഥാപിക്കൽ പ്രവൃത്തി മാത്രമാണ് ബാക്കിയായത്.
റെയിൽവേ പവർ കം ബ്ലോക്കിന്റെ അനുമതി കിട്ടാൻ വൈകിയതാണ് കാരണം. ഇപ്പോൾ അനുമതി ലഭിച്ചതായി ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു. ജനുവരി ആദ്യവാരത്തോടെ ഗർഡൽ സ്ഥാപിക്കൽ പ്രവൃത്തി ആരം ഇതിനായി ഗർഡർ വഹിക്കാനുള്ള 350 മെട്രിക് ടൺ ക്രയിനുകളാണ് പള്ളിക്കരയിൽ എത്തിയത്.
തുടർച്ചയായി നാല് ദിവസം അഞ്ച് മണിക്കൂർ വീതം രാത്രിയിൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെക്കേണ്ടി വരും. പാളത്തിന്റെ മുകളിലൂടെ 18 ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്. 2018 ഒക്ടോബറിലാണ് മേൽപാലം നിർമാണം ആരംഭിച്ചത്. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് നിർമാണം ഇഴയുകയായിരുന്നു. ഒടുവിൽ പാളത്തിന് മുകളിൽ ഗർഡർ സ്ഥാപിച്ചാൽ പൂർത്തിയായാൽ റെയിൽവേ ഗേറ്റ് അടക്കൽ നീണ്ട നാളത്തെ യാത്ര കാത്തിരിപ്പ് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.