റെയിൽവേ സ്റ്റേഷൻ റോഡ് ജങ്ഷൻ വെള്ളക്കെട്ടിൽ
text_fieldsനീലേശ്വരം: മഴ കനത്തുപെയ്യുമ്പോൾ നീലേശ്വരത്തെ റെയിൽവേ സ്റ്റേഷൻ റോഡ് ജങ്ഷനിൽ വെള്ളക്കെട്ട്. മേൽപാലത്തിന് താഴെ സ്റ്റേഷൻ റോഡ് തുടങ്ങുന്നിടത്താണ് വെള്ളം കെട്ടിനിൽക്കുന്നത്.
സമീപത്തെ ടീസ്റ്റാളിൽനിന്ന് ചായ കുടിക്കണമെങ്കിൽ വെള്ളക്കെട്ടിലേക്കിറങ്ങി അതിൽതന്നെ നിൽക്കണമെന്ന സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് വാഹനങ്ങളിലും കാൽനടയായും പോകുന്നവർക്കെല്ലാം വെള്ളക്കെട്ട് ദുരിതമാകുകയാണ്. ഇക്കാര്യത്തിൽ നഗരസഭ അധികൃതർ ഉടൻ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
റെയിൽവേ മേൽപാലത്തിന് കീഴെ മാസങ്ങളോളം ഉണ്ടായ ചോർച്ച പരിഹരിക്കാൻ മുമ്പ് ഈഭാഗത്തെ ചെറിയ ദൂരത്തിലുള്ള പൈപ് ലൈൻ കേരള വാട്ടർ അതോറിറ്റി അധികൃതർ മാറ്റിയിട്ടിരുന്നു.
ഇതിനായി ചെറിയ മണ്ണുമാന്തിയെത്തിച്ച് ഓവുകീറിയത് വേണ്ടവിധം മണ്ണിട്ട് അടച്ചിരുന്നില്ലെന്നാണ് ആരോപണം. ഈ കുഴി മഴ വന്നതോടെ വെള്ളം നിറഞ്ഞതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.