പരപ്പ ബസ് സ്റ്റാൻഡ് എന്നു വരും ?
text_fieldsനീലേശ്വരം: വർഷങ്ങളായി മലയോര ജനത ആവശ്യപ്പെടുന്ന പരപ്പ സ്സ്സ്റ്റാൻഡ് യാഥാർഥ്യമായില്ല. മലയോരത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പരപ്പയിൽ ബസ് സ്റ്റാൻഡ് വരേണ്ടത് ജനത്തിെന്റ ആവശ്യമാണ്. പഞ്ചായത്തധികൃതർ സ്ഥലം കണ്ടെത്തിയിട്ടും കെട്ടിട നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നില്ല. നിലവിൽ മിക്ക ബസുകളും പരപ്പ ടൗണിന്റെ വിവിധയിടങ്ങളിൽ യാത്രക്കാരെ ഇറക്കുന്ന സ്ഥിതിയാണ്.
ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനായി സ്വകാര്യ വ്യക്തികൾ സൗജന്യമായി 60 സെന്റ് ഭൂമി നൽകിയിട്ടും പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം പ്രസ്തുത സ്ഥലം ഉപയോഗശൂന്യമാവുകയാണ്. പരിസരവാസികൾ പശുക്കള മേക്കാനുള്ള സ്ഥലമായി ഉപയോഗിക്കുകയാണ്. ഭൂമി ഏറ്റെടുത്ത് പഞ്ചായത്തധികൃതർ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.