ബങ്കളത്ത് കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം
text_fieldsനീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ബങ്കളവും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികൾ കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. പുതുതായി ആരംഭിച്ചതും വിളവെടുക്കാനായതുമായ കൃഷികളാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്. പകൽ അധ്വാനത്തിൽ വിളയിക്കുന്ന കൃഷി പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും കൂട്ടമായി രാത്രിയിൽ എത്തി നശിപ്പിക്കുകയാണ്.
ബങ്കളം മൂലയടുക്കത്തെ പി. തമ്പാന്റെ വിളവെടുക്കാനായ നെൽകൃഷി കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. 25 സെന്റിലെ നെൽകൃഷിയാണ് നശിപ്പിച്ചത്. പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വനംവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും പ്രശ്നപരിഹാരമായില്ല. ബങ്കളത്തും പരിസരത്തും കാട്ടുപന്നികളുടെ അതിക്രമം ദിവസം കഴിയുന്തോറും രൂക്ഷമാവുകയാണ്. ആഴ്ചകൾക്കുമുമ്പ് തെക്കൻ ബങ്കളത്തെ രാജന്റെ നേന്ത്രവാഴകൾ കൂട്ടമായെത്തിയ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. കർഷകരുടെ ദുരിതത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറായില്ലെങ്കിൽ കർഷകർക്ക് സ്വന്തം ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതി വരുമെന്നാണ് നെൽകർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.