ചലച്ചിത്ര പുരസ്‌കാരം: ഉദിനൂരിന് അഭിമാനമായി വസുദേവ് സജീഷ്
text_fieldsപടന്ന: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നടന്നപ്പോൾ അഭിമാനത്തിൽ ഉദിനൂർ ഗ്രാമവും. അമ്പതാമത് ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരമായി വസുദേവ് സജീഷ് മാരാര് തെരഞ്ഞടുക്കപ്പട്ടപ്പോൾ കാസർകോട് ജില്ലയിലെ ഈ കൊച്ചുഗ്രാമത്തിനും അത് അഭിമാന നിമിഷമായി.
ആദ്യമായാണ് ഉദിനൂർ ഗ്രാമം സംസ്ഥാന ചലച്ചിത്ര അവാർഡിെൻറ തിളക്കത്തിൽ നിൽക്കുന്നത്. ഇടപ്പള്ളി അമൃത വിദ്യാലയത്തിലെ ഏഴാം തരം വിദ്യാർഥിയായ വസുദേവിനെ കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് രാഹുൽ റജി നായരുടെ കള്ളനോട്ടം, വിഷ്ണു ഭരദ്വാജ് സംവിധാനം ചെയ്ത സുല്ല് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
എട്ടു വർഷത്തോളമായി എറണാകുളത്ത് ബിസിനസ് മേഖലയിൽ ഉള്ള കെ.വി. സജീഷിെൻറയും പി.വി. പ്യാരി സജീഷിെൻറയും മൂത്ത മകനായ വസുദേവ് നാലു വർഷങ്ങൾക്കു മുമ്പ് തന്നെ സിനിമയിൽ അരങ്ങേറ്റം നടത്തിയിരുന്നു. പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നതിനിടക്കാണ് എറണാകുളത്ത് നടന്ന ബാലതാരങ്ങളുടെ സെലക്ഷനിൽ പങ്കെടുത്ത് സിനിമയിൽ തുടക്കമിട്ടത്.
ആദ്യ സിനിമയായ ഗോൾഡ് കോയിൻസിൽ തന്നെ മികച്ച പ്രകടനമാണ് വസുദേവ് നടത്തിയത്. ഐ.എഫ്എഫ്കെ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പ്രസ്തുത സിനിമയുടെ പ്രകടനത്തിന് അധികൃതർ വസുദേവിന് മെമൊേൻറാ നൽകിയിരുന്നു. ആ സിനിമയിലെ അഭിനയത്തിന് അവാർഡ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അന്ന് കിട്ടിയില്ലെന്ന് അച്ചൻ സജീഷ് പറഞ്ഞു.
ഇതുവരെ ഏഴു സിനിമകളിൽ വസുദേവ് പ്രധാന വേഷങ്ങൾ ചെയ്തു. മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിെൻറ മകനായും എബിയിൽ വിനീത് ശ്രീനിവാസെൻറ ചെറുപ്പവും ഗൗതമെൻറ രഥം എന്ന സിനിമയിൽ നീരജ് മാധവെൻറ ചെറുപ്പകാലവും വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയിൽ ആസിഫ് അലിയുടെ ചെറുപ്പകാലവും വസുദേവ് ആണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.