മദ്റസ ചരിത്രം പകർന്ന് കുരുന്നുകളുടെ ഡിജിറ്റൽ മാഗസിൻ
text_fieldsപടന്ന: കുരുന്നുകളുടെ സർഗശേഷികളെ പരിപോഷിപ്പിക്കുന്നതിന് എടച്ചാക്കൈ അഴീക്കൽ ഇർശാദുൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്റസ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. കോവിഡ് മഹാമാരിയും ലോക്ഡൗണും ഓൺലൈൻ ക്ലാസുകളും മൂലം വീട്ടിൽ ഒറ്റപ്പെട്ടുപോയ സഹപാഠികളുടെ വിരസത മാറ്റുന്നതിനും അവരുടെ സർഗാത്മക ശേഷികളുടെ പരിപോഷണത്തിനും മാനസിക ഉല്ലാസത്തിനുമായാണ് മദ്റസ മാനേജ്മെൻറിെൻറയും സ്റ്റാഫ് കൗൺസിലിെൻറയും സഹകരണത്തോടെ മദ്റസയിലെ എസ്.കെ.എസ്.ബി.വി യൂനിറ്റ് ബലിപെരുന്നാളിനോടനുബദ്ധിച്ച് 'അൽ ഇർശാദ്' എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയാറാക്കിയത്.
വിദ്യാർഥികളുടെ ലേഖനങ്ങൾ,കഥകൾ, നുറുങ്ങുകൾ,ചിത്രങ്ങൾ എന്നിവയോടൊപ്പം, രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും പഴയകാല മദ്റസ ഓർമകൾ, ജമാഅത്തിെൻറ ശാക്തീകരണ പ്രവർത്തനം, മഹല്ലിെൻറ ചരിത്രം തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് മാഗസിൻ തയാറാക്കിയത്.
യു.എ.ഇ ജമാഅത്ത് പ്രതിനിധി എം.സി. അബ്ദുല്ല ഹാജി പ്രകാശനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി ഹാജി പ്രതി ഏറ്റുവാങ്ങി. ഹാരിസ് അൽ ഹസനി മാഗസിൻ പരിചയപ്പെടുത്തി. ജമാഅത്ത് ജനറൽ സെക്രട്ടറി പി.കെ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി. അബ്ദുറഹ്മാൻ ഹാജി, എൻ.സി. റമളാൻ ഹാജി, എൻ.സി. ഷാഹുൽ ഹമീദ്, കെ.എം.കെ. മുഹമ്മദ് കുഞ്ഞി, കെ.സി. മുഹമ്മദ് റഫീഖ്, പി.കെ. അഷ്റഫ്, പി. അബൂബക്കർ ഹാജി, ടി.കെ. ഉസ്മാൻ, പി. മൊയ്തീൻ, അബ്ദുറഹ്മാൻ യമാനി, അഷ്റഫ് മൗലവി, മുഹമ്മദ് ദാരിമി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.