വാർഡ് കൈവിടാതെ കാത്ത് അനിയൻ ബാവ, ചേട്ടൻ ബാവ
text_fieldsയു.ഡി.എഫ് വിജയത്തെ തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ പരസ്പരം ആശ്ലേഷിക്കുന്ന കോൺഗ്രസ് നേതാക്കളും സഹോദരരുമായ പി.കെ. ഫൈസലും പി.കെ. താജുദ്ദീനും
പടന്ന: പടന്ന പഞ്ചായത്തിൽ ഇക്കുറി ജനശ്രദ്ധ നേടിയത് 12ാം വാർഡിലെ പോരാട്ടമായിരുന്നു. നാല് പേർ മത്സരരംഗത്ത് ഉണ്ടായിരുന്ന ഈ വാർഡിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസലും അനിയനും കോൺഗ്രസ് തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും കൂടിയായ പി.കെ താജുദ്ദീനും നിതാന്ത ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളിലായിരുന്നു.
ഇരുവരുടെയും വീടുൾപ്പെടുന്ന കോൺഗ്രസിെൻറ സിറ്റിങ് സീറ്റ് കൂടിയായ 12ഉം തൊട്ടടുത്ത പത്തും വാർഡ് പിടിച്ചടക്കി ഭരണം തിരിച്ചുപിടിക്കാൻ സി.പി.എം കരുത്തരായ സ്ഥാനാർഥികളെ ആയിരുന്നു രംഗത്ത് ഇറക്കിയിരുന്നത്. എങ്കിലും ശക്തമായ വെല്ലുവിളികളെ അതിജീവിച്ച് വാർഡ് 10, 12ൽ യഥാക്രമം 87, 55 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ച് കയറിയപ്പോൾ കോൺഗ്രസിലെ അനിയൻ ചേട്ടന്മാരുടെ വിജയം കൂടിയായി അത് മാറി. 25 വർഷമായി കോൺഗ്രസ് നിലനിർത്തുന്ന വാർഡുകൾ ആണിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.