സ്മാർട്ട് സാനിെറ്റെസർ മെഷീനുമായി മുഫീദ്
text_fieldsപടന്ന: പടന്ന വടക്കേപ്പുറം ഏരമ്പ്രത്തെ മുഫീദിെൻറ സാനിറ്റൈസർ മെഷീൻ സ്മാർട്ടാണ്. ബോട്ടിലിനുനേർക്ക് കൈനീട്ടിയാൽ സാനിറ്റൈസർ കൈയിൽ വീഴും. സെൻസർ, ചെറിയ നിയന്ത്രണ സർക്യൂട്ട് ബോർഡ്, ചെറിയ പമ്പ്, 12 വോൾട്ട് ബാറ്ററി എന്നിവ കൊണ്ടാണ് നിർമാണം.
പ്ലസ് വൺ പ്രവേശനം കാത്തുനിൽക്കുന്ന മുഫീദിന് ചെറുപ്പം മുതൽ ഇലക്ട്രോണിക്സിലാണ് കമ്പം. ടോർച്ച്, എമർജൻസി ലൈറ്റ്, കോട്ടൻ കാൻഡി മെഷീൻ (പഞ്ഞിമിഠായി), പുല്ലുവെട്ട് യന്ത്രം, ഓട്ടോമാറ്റിക് ലോക് അലാറം തുടങ്ങിയവ മുഫീദ് ഇതിനകം നിർമിച്ചിട്ടുണ്ട്.
വിഡിയോകൾ കണ്ടും സ്വന്തം ആശയം ഉപയോഗിച്ചുമാണ് ഓരോ ഉപകരണവും ഉണ്ടാക്കിയത്. പഠനമേഖലയായി ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ടത് തിരഞ്ഞെടുക്കാനാണ് താൽപര്യം. ഏരമ്പ്രത്തെ കെ.എം.സി. സലീമിെൻറയും എം. റഷീദയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.