പടന്ന വടക്കേപ്പുറത്ത് ചെടിക്കള്ളൻ വിലസുന്നു
text_fieldsപടന്ന: വീട്ടുമുറ്റത്ത് വളർത്തുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും മോഷ്ടിക്കുന്ന വിരുതൻ പടന്ന വടക്കേപ്പുറത്തുകാർക്ക് തലവേദനയാകുന്നു. ചട്ടികളിൽ നിലത്തും തൂക്കിയിട്ടും വളർത്തുന്ന ചെടികൾ രാവിലെ എണീറ്റ് നോക്കുമ്പോൾ അപ്രത്യക്ഷമാവുകയാണ്.
കഴിഞ്ഞ ഓരാഴ്ചക്കുള്ളിൽ അഞ്ചോളം വീടുകളിൽ ഇത്തരത്തിൽ മോഷണം നടന്നു. വളർത്താനാണോ വിൽക്കാനാണോ മോഷണം എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഒരുവർഷക്കാലത്തിലധികമായി തുടരുന്ന അടച്ചിടൽ വിരസതയിൽ നിന്ന് ഉണ്ടായതാണ് പല വീടുകൾക്ക് മുന്നിലെയും പൂന്തോട്ടങ്ങൾ. എവിടെയും പോകാൻ കഴിയാതെ അടച്ചിരിക്കേണ്ടി വന്നവർ പൂച്ചെടികൾ നട്ടും അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കിയും വിരസതയിൽനിന്നും സംഘർഷങ്ങളിൽനിന്നും ആശ്വാസം കണ്ടെത്താൻ ശ്രമിച്ചതിെൻറ ഫലമായിരുന്നു ഇത്.
എന്നാൽ, അവിടെയും എത്തിയിരിക്കുകയാണ് മോഷ്ാവ്. ചെടിക്കള്ളനെ കൈയോടെ പിടികൂടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.