15 കുടുംബങ്ങൾക്ക് തണലൊരുക്കി 'പടന്ന വില്ലേജ്'
text_fieldsപടന്ന: ജില്ലയുടെ അതിർത്തി പ്രദേശമായ കുടകിൽ പ്രളയത്തെ തുടർന്ന് സർവതും നഷ്ടപ്പെട്ടവർക്കുവേണ്ടി ജാതിമതഭേദമന്യേ സമർപ്പിച്ച 'പടന്ന വില്ലേജ്' സഹജീവി സ്നേഹത്തിന്‍റെയും മാനവിക ഐക്യത്തിന്‍റെയും ഉദാത്ത മാതൃകയാണെന്ന് പാണക്കാട് മുനവിറലി ശിഹാബ് തങ്ങൾ. നെല്യാഹുദിക്കേരി ജമാഅത്ത് കമ്മിറ്റിയും സഹായ ചാരിറ്റബിൾ ട്രസ്റ്റും വാങ്ങിയ സ്ഥലത്ത് പടന്ന നിവാസികളുടെ കൂട്ടായ്മ ഡിസാസ്റ്റർ ഹെൽപ് ഡെസ്ക് നിർമിച്ച 15 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ പടന്ന മുസ്ലിം ജമാഅത്ത് കമ്മിറ്റി പടന്ന വില്ലേജിൽ നിർമിക്കുന്ന മസ്ജിദിെൻറ തറക്കല്ലിടൽ കർമവും അദ്ദേഹം നിർവഹിച്ചു.
സഹായ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു, എം.എം. അബ്ദുല്ല ഫൈസി പ്രാർഥന നടത്തി. എ.കെ. ഹക്കീം സ്വാഗതം പറഞ്ഞു.എൻ.എൻ. ഇഖ്ബാൽ മൗലവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ നസീർ ഹാജി കുടക്, വി.കെ. ഷാജഹാൻ പടന്ന എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മൗലാന അബ്ദുൽ ശുക്കൂർ ഖാസിമി, സി.പി. കുഞ്ഞി മുഹമ്മദ്, കെ.എം. ഇബ്രാഹിം, സദാശിവ മഹാസ്വാമി, ഫാ.സെബാസ്റ്റ്യൻ ചാലക്ക പള്ളി, നെല്യാഹുദിക്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാബു വർഗീസ്, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്ലം, ഒാൾ ഇന്ത്യ കെ.എം.സി.സി പ്രസിഡൻറ് എം.കെ. നൗഷാദ്, വി.കെ.പി. ഇസ്മായിൽ ഹാജി, ടി.കെ.സി. മുഹമ്മദലി ഹാജി, കെ.എം.എ. റഹ്മാൻ, കെ. മുഹമ്മദ് കുഞ്ഞി ഹാജി, എസ്.വി. അഷ്റഫ് ഹുബ്ലി, കെ. കുഞ്ഞബ്ദുല്ല, അതാഹുല്ല ഉദിനൂർ, ശാഹുൽ ഹമീദ് കുടക്, ജി.എസ്. സഈദ്, പി.കെ.സി. നൗഫൽ, കെ.വി. ഖാദർ, ഷരീഫ് മാടാപ്പുറം, പി. ജസീം, എം.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.പടന്ന വില്ലേജ് പൂർത്തീകരിച്ച എൻജിനീയർ ആൻറണി സെബാസ്റ്റ്യനും പടന്ന ഡിസാസ്റ്റർ ഹെൽപ് ഡെസ്ക് ഭാരവാഹികൾക്കും മുനവറലി തങ്ങൾ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.