പാഠഭാഗത്തിലെ കഥക്ക് ചിത്രഭാഷ്യമൊരുക്കി കൊച്ചുകലാകാരൻ
text_fieldsപടന്ന: ലോക്ഡൗൺ കാലത്ത് സ്കൂളുകൾ അടഞ്ഞുകിടക്കുമ്പോഴും കുട്ടികളുടെ സർഗാത്മകതക്ക് അതിരുകളില്ല. വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിട്ട് മനുഷ്യനെ നിഷ്ക്രിയമാക്കാമെന്ന കൊറോണ വൈറസിെൻറ അഹന്തയോടുള്ള ശക്തമായ പ്രതികരണമായി കുട്ടികളുടെ സർഗശേഷികൾ പൂത്തുലയുകയാണ് വീട്ടകങ്ങളിൽ. ഏഴാം ക്ലാസ് മലയാള പാഠപുസ്തകത്തിലെ അടയ്ക്കാ പെറുക്കുന്നവർ എന്ന ചെറുകഥക്ക് ചിത്രഭാഷ്യമൊരുക്കിക്കൊണ്ടാണ് ഉദിനൂർ സെൻട്രൽ എ.യു.പി.എസിലെ ഏഴാം തരം വിദ്യാർഥി വസുദേവ് തെൻറ സർഗവാസനക്ക് ചിറകുനൽകിയിരിക്കുന്നത്.
തെൻറ മലയാളം അധ്യാപികയായ പി. കൈരളി ടീച്ചറുടെ നിർദേശാനുസരണമാണ് ഇങ്ങനെ ഒരു ചിത്രീകരണത്തിന് വസുദേവ് ശ്രമം നടത്തിയത്. കഥയുടെ ഭാവം പൂർണമായും ഉൾക്കൊള്ളുന്ന രീതിയിൽ കടുംവർണങ്ങൾ ചാലിക്കാതെയാണ് വസുദേവ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. കഥയുടെ പശ്ചാത്തലവും ഭൂപ്രകൃതിയും ചിത്രങ്ങളിൽ കൊണ്ടുവരാൻ ഈ കൊച്ചു ചിത്രകാരൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിെൻറ അഭിനന്ദനവാക്കുകൾ തന്നെ തേടിവന്നതിൽ ഏറെ അഭിമാനിക്കുന്നു ഈ കൊച്ചുമിടുക്കൻ. എഴുത്തുകാരനും പാഠപുസ്തക നിർമാണ സമിതി അംഗവുമായ അജേഷ് കടന്നപ്പള്ളിയും ചിത്രം കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.
കൊറോണക്കാലം വീട്ടിലിരുത്തിയപ്പോൾ വരകളുടെയും വർണങ്ങളുടെയും ലോകത്താണ് ഈ കൊച്ചുമിടുക്കൻ കൂടുതൽ സമയവും ചെലവഴിച്ചത്. ലളിതകല അക്കാദമി അംഗം രവീന്ദ്രൻ തൃക്കരിപ്പൂരിെൻറ കീഴിലാണ് വസുദേവ് ചിത്രകല അഭ്യസിക്കുന്നത്. സഹോദരിയായ ദേവഹാര സോഷ്യൽ മീഡിയകളിൽ വാർത്താവതരണം നടത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഉദിനൂരിലെ കെ.പി. കൃഷ്ണെൻറയും പ്രിയയുടെയും ഇരട്ട കുട്ടികളാണ് വസുദേവും ദേവഹാരയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.