പടന്നയുടെ ഹൃദയഭാഗമാണ്, ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല
text_fieldsപടന്ന: പടന്നയുടെ ഹൃദയ ഭാഗമാണ് മൂസ ഹാജി മുക്ക്. ഒരു മിനി ടൗൺ. എന്നാൽ ഇപ്പോഴും ഇവിടെ ഒരു ബസ് കാത്തിരുപ്പ് കേന്ദ്രമില്ല. മാട്ടുമ്മൽ ,കാവുന്തല, കൊട്ടയന്താർ ഭാഗത്ത് നിന്നുള്ള വിദ്യാർഥികളും തൊഴിലാളികൾ അടക്കമുള്ളവരും ബസ് കയറുന്നത് ഇവിടെ നിന്നാണെങ്കിലും വെയിലും മഴയും കൊണ്ട് ബസ് കയറാനാണ് വിധി.
മുമ്പ് മൂസ ഹാജി മുക്കിന്റെ കേന്ദ്ര ഭാഗത്ത് തന്നെയായിരുന്നു ബസ് നിർത്തിയിരുന്നത്. അപ്പോൾ പീടികക്കോല ആയിരുന്നു യാത്രക്കാർക്ക് ആശ്രയം. എന്നാൽ, ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പയ്യന്നൂർ ഭാഗത്തേക്കുള്ള ബസുകളുടെ സ്ഥാനം എ.സി.എം കോർണറിലും ചെറുവത്തൂർ ഭാഗത്തേക്കുള്ള ബസുകളുടെ സ്ഥാനം മുഹ് യിദ്ദീൻ മസ്ജിദിന് മുൻ വശവും ആക്കി.
രണ്ടിടത്തും യാത്രക്കാർക്ക് ഇരിക്കാനോ വെയിലോ മഴയോ കൊള്ളാതെ നിൽക്കാനോ സൗകര്യമില്ല. പഞ്ചയാത്ത് മനസ്സു വെച്ചാൽ പരിമിതിക്കുള്ളിൽ തന്നെ കാത്തിരിപ്പ് കേന്ദ്രം പണിയാൻ കഴിയും എന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.