നടുക്കുന്ന ഓർമകളുമായി അമൽ സുഹാൻ
text_fieldsതൃക്കരിപ്പൂർ: യുദ്ധഭൂമിയിലെ നടുക്കുന്ന ഓർമകളുമായി യുക്രെയ്ൻ വിദ്യാർഥി. കിയവ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാം വർഷ മെഡിസിൻ വിദ്യാർഥിയായ തൃക്കരിപ്പൂർ സ്വദേശി അമൽ സുഹാനാണ് യുദ്ധത്തെ തുടർന്ന് ദുരന്തഭൂമിയായ ദേശത്തെ അനുഭവങ്ങൾ സ്കൂൾ വിദ്യാർഥികൾക്കായി പങ്കിട്ടത്.
ബങ്കറുകളിൽ കഴിയുമ്പോഴും മരണം മുന്നിൽ കാണുന്ന സാഹചര്യമായിരുന്നു കിയവിലേതെന്ന് അമൽ പറഞ്ഞു. ഭീതി മാത്രം തങ്ങിനിന്ന, വെടിമരുന്നിെൻറ പുകയുയരുന്ന തെരുവുകളിൽ മരണഭീതിയാണ് നിഴലിച്ചത്. വല്ലാതെ ഭയപ്പെട്ടുപോയ ദിനങ്ങൾ. അവശ്യസാധാനങ്ങൾക്കായി വെളിയിൽ ഇറങ്ങാൻപോലും ഭയപ്പെട്ടിരുന്നു.
തൃക്കരിപ്പൂർ പട്ടേലർ സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ റെഡ്ക്രോസ് സംഘടിപ്പിച്ച പരിപാടിയിലാണ് അമൽ അനുഭവം വിവരിച്ചത്. യുദ്ധവിരുദ്ധ ഒപ്പുമരത്തിൽ ഒപ്പുചാർത്തിയാണ് മടങ്ങിയത്. നേരത്തേ കുട്ടികളും നാട്ടുകാരും പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.
മുകുന്ദൻ ആലപ്പടമ്പൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അസീസ് കൂലേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ജയപ്രകാശ്, ഹെഡ്മാസ്റ്റർ എം.വി. രാധാകൃഷ്ണൻ, മദർ പി.ടി.എ പ്രസിഡൻറ് ഷബീന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.