സഹജീവികളെ ചേർത്തുപിടിച്ച് സന്ധ്യയുടെ സർഗഭാവന
text_fieldsതൃക്കരിപ്പൂർ: സഹജീവികൾക്ക് സർഗാത്മകതയിലൂടെ കരുതലേകുകയാണ് തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ സന്ധ്യ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിനായി സർഗസൃഷ്ടികൾ വിൽപനക്കുെവച്ചാണ് സന്ധ്യ നാടിനോടും കലയോടുമുള്ള പ്രതിബദ്ധത കാണിക്കുന്നത്. കാൻവാസിൽ അക്രിലിക് പെയിൻറിൽ തീർത്ത രണ്ട് മനോഹര ചിത്രങ്ങളാണ് സന്ധ്യ വിൽപനക്കുവെച്ചത്.
തെയ്യവും പൂരക്കളിയും യക്ഷഗാനവും ബേക്കൽ കോട്ടയും ഉൾപ്പെടുന്നതാണ് ആദ്യ ചിത്രം. ഒറ്റനോട്ടത്തിൽ കാസർകോട് ജില്ലയുടെ കലാപാരമ്പര്യം മനസ്സിൽ പതിയുന്ന രീതിയിലാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. കോവിഡിനെതിരെ അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും സമർപ്പിക്കുന്നതാണ് രണ്ടാമത്തെ സൃഷ്ടി. ഇവ രണ്ടുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കരുത്തേകാൻ ലേലത്തിൽ വെച്ചിരിക്കുന്നത്.
സൗത്ത് തൃക്കരിപ്പൂർ 1999 എസ്.എസ്.എൽ.സി ബാച്ചിെൻറ സഹകരണത്തോടെയാണ് സന്ധ്യയുടെ പരിശ്രമം. ചിത്രരചനയിൽ തൽപരയായിരുന്നെങ്കിലും ഗൗരവമായി എടുത്തിരുന്നില്ല. ലോക്ഡൗണിലാണ് കഴിവ് വീണ്ടെടുത്തത്. നിരവധി ചിത്രങ്ങൾ വരച്ചു.
ഭർത്താവ് രാജീവനും കുട്ടികൾക്കുമൊപ്പം ബംഗളൂരുവിൽ താമസിക്കുന്ന 35കാരിയായ സന്ധ്യ ലോക്ഡൗൺ സമയത്താണ് ഇളമ്പച്ചിയിലെ അമ്മയുടെ അടുത്തെത്തുന്നത്. കഴിഞ്ഞ 20 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ചിത്രരചന പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.