ജൈവവൈവിധ്യം തൊട്ടറിഞ്ഞ് കുട്ടികളുടെ പഠനയാത്ര
text_fieldsതൃക്കരിപ്പൂർ: ഭൂമിയുടെ വൃക്കകളായ തണ്ണീർത്തടങ്ങളെ തൊട്ടറിഞ്ഞ് സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ പ്രകൃതി പഠനയാത്ര. ലോക തണ്ണീർത്തട ദിനത്തിൽ തൃക്കരിപ്പൂർ പട്ടേലർ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂനിറ്റാണ് കണ്ണൂർ -കാസർകോട് ജില്ലകളുടെ അതിർത്തിയായ കുണിയൻ ചതുപ്പിലെയും കവ്വായിക്കായലിെൻറ ഇടയിലെക്കാട് പ്രദേശത്തെയും തണ്ണീർത്തടങ്ങൾ സന്ദർശിച്ചത്.
ഇവയിലെ ജൈവ അടയാളങ്ങളെ കാത്തുരക്ഷിക്കുമെന്ന് അവർ പ്രതിജ്ഞ ചെയ്തു. അതിരാവിലെയും വൈകീട്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു എസ്.പി.സി വിദ്യാർഥികളുടെ യാത്ര. ആവാസവ്യവസ്ഥയുടെ ജീവനാഡിയായ തണ്ണീർത്തടങ്ങളെ സംരക്ഷിക്കുമെന്ന് അവർ പ്രതിജ്ഞയുമെടുത്തു. യുവ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി.വി. രവീന്ദ്രൻ കുണിയനിലും പി. വേണുഗോപാലൻ ഇടയിലക്കാട്ടും ക്ലാസെടുത്തു. സി.പി.ഒ കെ.വി. മധുസൂദനൻ, നാടക പ്രവർത്തകൻ കെ.വി. കൃഷ്ണൻ, കെ.നന്ദ എന്നിവർ സംസാരിച്ചു.
ഇങ്ങനെയാണ് തണ്ണീർത്തട ദിനം ആചരിക്കേണ്ടത്
ചെറുവത്തൂർ: ലോക തണ്ണീർത്തട ദിനത്തിൽ തണ്ണീർത്തടങ്ങൾ ശുചീകരിച്ച് കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികൾ മാതൃകയായി. വിദ്യാർഥിനികളായ കെ. ചന്ദന, കെ. നിവേദിത എന്നിവർ കണ്ണംകുളത്തെ 'മാടി' എന്നു വിളിപ്പേരുള്ള തണ്ണീർത്തടം വൃത്തിയാക്കിയാണ് തണ്ണീർത്തട ദിനം ആചരിച്ചത്. ഒരുകാലത്ത് ഇടയടുക്കം വയലിലെ കൃഷിക്കുള്ള ജലസേചനം ഈ തണ്ണീർത്തടത്തിൽ നിന്നായിരുന്നു.
എന്നാൽ, ഇപ്പോൾ മാർച്ച് -ഏപ്രിൽ ആകുമ്പോഴേക്കും വെള്ളം വറ്റിപ്പോകുന്നുണ്ട്. പറവകൾക്ക് പാനപാത്രം ഒരുക്കിയും കുട്ടമത്തെ കുട്ടികൾ തണ്ണീർത്തട ദിനം ആഘോഷമാക്കി. പ്രഥമാധ്യാപകൻ കെ. ജയചന്ദ്രൻ, കെ. കൃഷ്ണൻ, എം. മോഹനൻ എന്നിവർ കുട്ടികൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.