സി.പി.എം നേതാവ് പി.കുഞ്ഞമ്പു നിര്യാതനായി
text_fieldsതൃക്കരിപ്പൂർ: സി.പി.എം തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും നിർമ്മാണ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ലാ വൈസ് പ്രസിഡൻ്റുമായ നടക്കാവിലെ പി. കുഞ്ഞമ്പു (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് പരിയരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
തൃക്കരിപ്പൂർ മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച തൊഴിലാളി നേതാവായിരുന്നു. ബി.കെ.എം.യു തൃക്കരിപ്പൂർ മണ്ഡ്ഡലം പ്രസിഡൻ്റ്, നിർമ്മാണ തൊഴിലാളി ക്ഷേമ സഹകരണ സംഘം ഭരണ സമിതി അംഗം, വൈക്കത്ത് ക്ഷീരോൽപാദക സഹകരണ സംഘം ഭരണ സമിതിയംഗം, ആത്മ നീലേശ്വരം മെമ്പർ, പടന്ന കൃഷിഭവൻ എ.ഡി.സി മെമ്പർ, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗ്രന്ഥശാല സംഘം മുൻ താലൂക്ക് കൗൺസിൽ അംഗമാണ്.
ഭാര്യ: എം.വി.ഭവാനി(ജോയൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം). മക്കൾ: എം.പി ബിജീഷ് (ലേഖകൻ,ജനയുഗം), വിനീഷ് തൃക്കരിപ്പൂർ (കെ.ടി.ഡി. ഒ സംസ്ഥാന സെക്രട്ടറി). മരുമക്കൾ: ടി.വി.ഓമന(വലിയപറമ്പ), വി.രമ്യ (കണ്ണാടിപ്പാറ). സഹോദരങ്ങൾ: ജാനകി (മോനാച്ച), രമണി, തങ്കമണി, ചന്ദ്രൻ (ഇയ്യക്കാട്), രാജഗോപാലൻ (ട്രെയിനർ, ബി.ആർ.സി, ഹോസ്ദുർഗ്), പരേതയായ ലക്ഷ്മി. സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.