ദിർഹം തട്ടിപ്പ്: പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു
text_fieldsതൃക്കരിപ്പൂർ: ദിർഹം കാണിച്ച് അഞ്ചുലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യം ചന്തേര പൊലീസ് പുറത്തുവിട്ടു. വെള്ളിയാഴ്ച തൃക്കരിപ്പൂർ ടൗണിലും സമാന രീതിയിൽ ഒരാളോട് ദിർഹം മാറി പണമാക്കാൻ ശ്രമം നടന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇവർ ബംഗാൾ സ്വദേശിയാണെന്നാണ് പൊലീസ് കരുതുന്നത്.
ശനിയാഴ്ച മൂന്നോടെയാണ് ദമ്പതികളിൽനിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പരിചയപ്പെട്ട രണ്ടുപേർ ദിർഹം മാറാൻ ഹനീഫയോട് സഹായം ആവശ്യപ്പെടുകയായിരുന്നു. കടം വാങ്ങിയും ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയും മറ്റുമാണ് അഞ്ചുലക്ഷം രൂപ നൽകിയത്. റോഡരികിൽ കാത്തിരുന്ന സംഘം തുണിസഞ്ചിയിലുള്ള പൊതി നൽകിയതിനുശേഷം ഹനീഫയിൽനിന്ന് പണം കൈക്കലാക്കി റെയിൽവേ ട്രാക്ക് കടന്ന് ഓടുകയായിരുന്നു. നൽകിയ കെട്ടുകളിൽ ദിർഹത്തിനുപകരം ഇരുവശങ്ങളിലും ദിർഹംവെച്ച് പത്രക്കടലാസുകൾ മടക്കിവെച്ച നിലയിലായിരുന്നു. ചതി മനസ്സിലായ ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 04672210242.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.