റെയിൽവേ സ്റ്റേഷനിൽ വഴുതിവീഴല്ലേ !
text_fieldsതൃക്കരിപ്പൂർ: റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കാൻ കയറുന്നവർ വഴുതി വീഴുന്നു. സ്റ്റേഷൻ കെട്ടിടത്തിന് മുന്നിൽ മേൽക്കൂര ഇല്ലാത്തതിനാൽ മഴവെള്ളംവീണ് തറയിൽ പായൽ വളരുന്നതാണ് കാരണം. കഴിഞ്ഞദിവസം കാൽവഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്ന യാത്രക്കാരിയെ ബുക്കിങ് ക്ലർക്കിെന്റ ഇടപെടലാണ് രക്ഷിച്ചത്.
ടിക്കറ്റ് എടുക്കാൻ അകത്തേക്ക് വരുകയായിരുന്ന യുവതി വഴുതി വീഴുകയായിരുന്നു. 2018 ൽ 35 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. അന്നുതന്നെ മേൽക്കൂര നിർമിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയിരുന്നു. തുക അനുവദിച്ചതായി അറിയിപ്പ് വന്നെങ്കിലും മേൽക്കൂര മാത്രം ഉയർന്നില്ല.
മേൽക്കൂര ഇല്ലാത്തത് കാരണം സ്റ്റേഷൻ ഓഫിസ് മുറിയിലേക്ക് തുറക്കുന്ന വാതിൽ മഴയിൽ നശിക്കുകയാണ്. കെട്ടിടത്തിെന്റ പടിഞ്ഞാറുഭാഗം തുറന്നുകിടക്കുന്നതിനാൽ ഇവിടെ പട്ടികൾ തമ്പടിക്കുകയാണ്. ഒരു ബുക്കിങ് ക്ലർക്ക് ആണ് മുഴുവൻ ചുമതലകളും വഹിക്കുന്നത്. ഇവിടെ ഉണ്ടായിരുന്ന സ്വീപർ തസ്തികയിൽ ഇപ്പോൾ ആളില്ല. വരുമാനത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനത്തായിട്ടും തൃക്കരിപ്പൂർ അവഗണിക്കപ്പെടുന്നതായി യാത്രക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.