ബംഗളൂരു ലീഗിൽ എംപയർ ഗ്രൂപിന് ഫുട്ബാൾ ടീം
text_fieldsതൃക്കരിപ്പൂർ: പ്രമുഖ ഹോട്ടൽ വ്യവസായ ശൃംഖലയായ ബങ്കളൂരുവിലെ എംപയർ ഗ്രൂപ് കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന്റെ കീഴിൽ നടക്കുന്ന ബംഗളൂരു ജില്ല ഫുട്ബാൾ ലീഗിൽ ടീമിനെ ഇറക്കും. ലീഗിന്റെ ഈ സീസണിലെ ‘സി’ ഡിവിഷനിലാണ് എംപയർ എഫ്.സിക്ക് നാന്ദി കുറിക്കുന്നത്. രണ്ടു വർഷം കൊണ്ട് ഐ ലീഗിലും പ്രഫഷനൽ ഫുട്ബാൾ രംഗത്തും സജീവമാകാനുള്ള തയാറെടുപ്പിലാണ് എംപയർ ഗ്രൂപ്. ടീമിന്റെ ലോഗോയും, ജേഴ്സി പ്രകാശനവും തൃക്കരിപ്പൂരിലെ പഴയകാല ഫുട്ബാൾ താരങ്ങളായ വി.പി.പി.അബ്ദുൽ ഖാദർ, എം.ടി.പി.അഷ്റഫ് എന്നിവർ നിർവഹിച്ചു.
തൃക്കരിപ്പൂരിന്റെ ഫുട്ബാൾ പാരമ്പര്യം കർണാടകയിലും നിലനിർത്തുക എന്നതാണ് ഉദ്ദേശ്യലക്ഷ്യമെന്ന് എമ്പയർ ഗ്രൂപ്പ് ഭാരവാഹികൾ പറഞ്ഞു.
എട്ടുവർഷം മുമ്പ് ജില്ലയിലെ ആദ്യ പ്രഫഷനൽ ഫുട്ബാൾ അക്കാദമിയായ തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി(ടി.എഫ്.എ) യുടെ അണിയറയിലും എംപയർ ഗ്രൂപ് ആയിരുന്നു. ഗ്രൂപ് ചെയർമാൻ കെ.പി.സി. മുഹമ്മദ് കുഞ്ഞി, മാനേജിങ് ഡയറക്ടർ എൻ.കെ.പി.അബ്ദുൽ അസീസ്, ജനറൽ മാനേജർ സി.അബ്ദുൽ ഖാദർ, മാനേജർ അബ്ദുൽ നാസർ സന്തോഷ് ട്രോഫി കേരള മാനേജർ ആയിരുന്ന സി.ദാവൂദ്, വി.പി.പി. ശുഹൈബ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.