കടൽ കടന്നെത്തി, സ്നേഹം നിറച്ച വാക്കുകൾ
text_fieldsതൃക്കരിപ്പൂർ: അടഞ്ഞുകിടക്കുന്ന ക്ലാസ് മുറികളെയും സ്കൂൾ പ്രവർത്തനങ്ങളെയും ഓൺലൈനിൽ പുനരാവിഷ്കരിക്കുകയാണ് വിദ്യാലയങ്ങൾ. കടലിനക്കരെ നിന്നുള്ള അതിഥികളെ കുട്ടികൾക്കായി ഓൺലൈനിൽ കൊണ്ടുവന്ന് വേറിട്ട മാതൃക തീർക്കുകയാണ് ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂൾ. വിവിധ ക്ലബ് ഉദ്ഘാടനങ്ങൾ മുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ ഈ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ഓൺലൈനായാണ് സംഘടിപ്പിച്ചത്.
വടക്കെ അമേരിക്കൻ രാജ്യമായ മെക്സികോയിൽ നിന്നാണ് ഉദ്ഘാടക. മെക്സിേകായിലെ ഗൗതലജാറ യൂനിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗത്തിൽ പ്രഫസറും ഇംഗ്ലീഷ് ഭാഷ പ്രചാരകയുമായ സാൻഡ്ര ഹായ്രയാണ് ഉദ്ഘാടനം നിർവഹിച്ചത്.വളരെ സരസമായ ഉദ്ഘാടന പ്രസംഗം കുട്ടികൾ നന്നായി ആസ്വദിച്ചു. സ്പാനിഷാണ് മെക്സികോ വംശജയായ സാൻഡ്രയുടെ മാതൃഭാഷ. സ്പാനിഷ് മൊഴിയിൽ ഉദിനൂർ പോലുള്ള വാക്കുകൾ സാൻഡ്ര ഉച്ചരിച്ചത് കുട്ടികൾക്ക് നന്നായി രസിച്ചു. ചടങ്ങിന് ആശംസയർപ്പിക്കാൻ ബ്രസീലിലെ എസ്പിരിറ്റോ സാൻറോയിലെ ഇംഗ്ലീഷ് അധ്യാപകനായ വെബർ കെയ്സറും എത്തി.
ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ എ.വി സന്തോഷ് കുമാറാണ് ഇരുവരെയും ക്ഷണിച്ചത്. എൽ.പി വിഭാഗം ഇംഗ്ലീഷ് ക്ലബിെൻറ ഉദ്ഘാടനം വിക്ടേഴ്സ് ചാനലിൽ രണ്ടാം ക്ലാസ് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വി.എൽ. നിഷ നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി. സുരേശൻ സംസാരിച്ചു. പൂർണമായും കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് ഫെസ്റ്റിെൻറ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.