സമുദ്രദിനാഘോഷത്തിന് മാറ്റുകൂട്ടി അത്ലാൻറിക്കിൽ നിന്ന് വിളിയെത്തി
text_fieldsതൃക്കരിപ്പൂർ: വലിയപറമ്പ ദ്വീപിലെ മാവിലാകടപ്പുറം ഗവ.എൽ.പി സ്കൂൾ സംഘടിപ്പിച്ച സമുദ്രദിനാഘോഷത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായി അത്ലാൻറിക് സമുദ്രത്തിൽ നിന്നുള്ള ദൃശ്യസന്ദേശമെത്തി. കടലി(ര)മ്പം എന്നപേരിൽ പൊതുവിദ്യാലയം സംഘടിപ്പിച്ച പരിപാടി വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.
ജീവിതത്തിെൻറയും സംസ്കാരത്തിെൻറയും ഭാഗമായി കടലിനെ സ്വീകരിച്ച മാവിലാക്കടപ്പുറത്തെ കുരുന്നുകൾ തിരമാലകളുടെ ഇമ്പമാർന്ന സംഗീതവും സാന്ത്വനവും അനുഭവിക്കുന്നവരാണ്.
യു.കെയുടെ പടിഞ്ഞാറൻ തീരത്ത് അത്ലാൻറിക് സമുദ്രത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് കടലിലൂടെ വൈദ്യുതി എത്തിക്കുന്നതിനുള്ള പഠനസംഘത്തിലുള്ള ഉദിനൂർ സ്വദേശി പി.വി. മുകേഷാണ് വേനലിലെ അത്ലാൻറിക് കാഴ്ചകൾ പങ്കുവെച്ചത്. സഹപ്രവർത്തകൻ ഫിലിപ്പീൻസ് സ്വദേശി മാർക് എബ്യുക്കസ്, കപ്പലിലെ ക്യാപ്റ്റൻ എന്നിവരുമായുള്ള അഭിമുഖം വേറിട്ട അനുഭവമായി.
കപ്പലിെൻറ കോക്പിറ്റ് ഉൾെപ്പടെയുള്ള ഭാഗങ്ങൾ ക്യാപ്റ്റൻ വിശദീകരിച്ചു നൽകി. ഇതോടൊപ്പം കടലുമൊത്ത് ഏറെക്കാലത്തെ ജീവിതാനുഭവങ്ങളുള്ള മത്സ്യത്തൊഴിലാളികൾ കെ. കുഞ്ഞികൃഷ്ണനും പി.പി. ചന്ദ്രനും തങ്ങളുടെ കടലോർമകൾ പങ്കുവെച്ചു.
ദിനാചരണത്തിെൻറ ഭാഗമായി കടലോര ശുചീകരണം, കടൽ പ്രമേയമായി ചിത്രരചന, കവിത രചന, കരകൗശലം, ഡോക്യുമെൻററി പ്രദർശനം, ഗാനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
സമുദ്രദിനാഘോഷ പരിപാടികൾ വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ശ്യാമള ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
എം. സുന്ദരൻ, മാട്ടുമ്മൽ കണ്ണൻ, എ.വി. ശ്രീലക്ഷ്മി, എം.സി. ആയിഷ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ എ.ജി. ഷംസുദ്ദീൻ സ്വാഗതവും ഉഷ കണ്ണോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.