കാസർകോട് ജില്ലക്ക് അഭിമാനമായി ഹാരിസിെൻറ നിയമനം
text_fieldsതൃക്കരിപ്പൂർ: പൊതു വിദ്യാഭ്യാസ വകുപ്പിൽ അറബിക് സ്പെഷൽ ഓഫിസറായി തൃക്കരിപ്പൂർ തങ്കയം സ്വദേശി ടി.പി. ഹാരിസ് ബുധനാഴ്ച ചുമതലയേൽക്കും.
കേരളത്തിലെ 12,000 വിദ്യാലയങ്ങളിൽ അറബിക് പഠനവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയാണിത്.
കേരളത്തിലെ മുഴുവൻ ജില്ലകളിലെയും അറബിഭാഷ പഠനം ഏകോപിപ്പിക്കാൻ ഇദ്ദേഹത്തിെൻറ കീഴിൽ ആറ് മുസ്‌ലിം വിദ്യാഭ്യാസ ഓഫിസർമാരും മൂന്ന് വനിത ഓഫിസർമാരുമുണ്ട്.
നാട്ടിലെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സജീവ പ്രവർത്തകനാണ്. ഫാറൂഖ് കോളജിലെ റൗദതുൽ ഉലൂം അറബിക് കോളജിൽ നിന്ന് അറബിക് സാഹിത്യത്തിൽ ബിരുദവും ഗവ. ടി.ടി.ഐയിൽ നിന്ന് അധ്യാപക പരിശീലനവും നേടി.
പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ഡി.ജി.ഇ ഓഫിസിൽ എട്ടാം റാങ്ക് പദവിയാണ് സ്‌പെഷൽ ഓഫിസർക്ക്. ജില്ലയിൽ മുമ്പ് റഹീം ചെമ്മനാടാണ് നേരത്തേ ഈ പദവിയിൽ ഉണ്ടായിരുന്നത്. 1998ൽ ഹൈസ്‌കൂൾ അധ്യാപകനായി സർവിസ് തുടക്കം. കുമ്പള പള്ളിക്കര, ചെറുവത്തൂർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ജോലിചെയ്തു.
2018ൽ കണ്ണൂർ - കാസർകോട് ജില്ലകളിലെ ഇൻസ്പെക്ടർ ഓഫ് മുസ്‌ലിം എജുക്കേഷനായി സ്ഥാനക്കയറ്റം നേടി. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ലൈവ് തൃക്കരിപ്പൂർ കോർ ടീം അംഗമാണ്. ഭാര്യ: സജീന (തങ്കയം). മക്കൾ: ഹലീമതു സഅദിയ, മുഹമ്മദ് സിനാൻ, അഹമദ് ജസീൽ.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.