പ്ലാറ്റ്ഫോമിൽ കാടുകയറി; യാത്രക്കാർ വള്ളിപ്പടർപ്പുകളിൽ കുരുങ്ങും
text_fieldsതൃക്കരിപ്പൂർ: ഇരുട്ടുവീണാൽ തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ ശ്രദ്ധിക്കുക. കാടുകയറിയ പ്ലാറ്റ്ഫോമിൽ ഇഴജന്തുക്കളുണ്ടാകും. ഇവിടെ പുതുതായി നിർമിച്ച പ്ലാറ്റ്ഫോമിന്റെ തറ ടൈൽസ് പാകാത്തതാണ് ദുരിതത്തിന് കാരണം.
24 ബോഗികൾ നിർത്തുന്നതിനായി പ്ലാറ്റ്ഫോം നിർമിച്ചെങ്കിലും 16 ബോഗി കഴിഞ്ഞുള്ള ഇടങ്ങളിൽ കല്ല് പാകിയിട്ടില്ല. ഇതേതുടർന്ന് അകത്തേക്ക് കുറ്റിക്കാട് വളർന്നിരിക്കുന്നു. ട്രെയിനിലേക്ക് കയറാൻ പോകുന്നവർക്ക് വള്ളിപ്പടർപ്പുകളും കുരുക്കിടുന്നു.
ഇവിടെ ഇറങ്ങുന്നവർ വെളിച്ചമില്ലാതെ വലയുകയാണ്. കോച്ചുകളുടെ സ്ഥാനം സംബന്ധിച്ച കൃത്യമായ വിവരം റെയിൽവേയുടെ വെബ്സൈറ്റിൽ ലഭിക്കാത്തതും യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു. സീറ്റ് കണ്ടുപിടിക്കാൻ ലഗേജുകൾ സഹിതം ആറോ ഏഴോ ബോഗികൾ താണ്ടേണ്ടിവരുന്ന സാഹചര്യവുമുണ്ട്.
രണ്ട് പ്ലാറ്റ്ഫോമുകളിലും മേൽക്കൂര നിർമിച്ചിട്ടില്ല. പകരം ഇടവിട്ട് ഷെൽട്ടറുകളാണുള്ളത്. മഴക്കാലത്ത് ദുരിതം ഇരട്ടിക്കും. ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് ഇവിടെ നിൽക്കാൻ സാധിക്കുക. ലഗേജുകളും കൂടിയാവുമ്പോൾ സ്ഥലം മതിയാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.